നാടാർ സമുദായത്തെ പൂർണമായി ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്താൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. നേരത്തെ സംവരണം ഹിന്ദു നാടാർ,എസ്ഐസിയു വിഭാഗങ്ങൾക്ക് മാത്രമായിരുന്നു. പുതിയ തീരുമാനം വന്നതോട് കൂടി ക്രൈസ്‌തവ സ്അഭകളിലും വിവിധ മതവിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്കും ഒബിസി സംവരണം ലഭിക്കും.
ദീർഘകാലമായി ഉയർന്ന ആവശ്യത്തിനാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിട്ടുള്ളത്. തെക്കൻ കേരളത്തിൽ പ്രബലമായ സമുദായമാണ് നാടാർ സമുദായം. തെരെഞ്ഞെടുപ്പിന് തൊട്ടുമുൻപ് നാടാർ സമുദായത്തെ ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തിയത് രാഷ്ട്രീയ തീരുമാനം കൂടിയായാണ് വിലയിരുത്തുന്നത്.