വീണ്ടും നാണക്കേട്; നെഹ്റു കുടുംബത്തിന് പരിഹാസം, പോസ്‌റ്റുകളുമായി ലസിത പാലയ്‌ക്കല്‍ - കെപിസിസിയുടെ ഫേസ്‌ബുക്ക് പേജ് സംഘപരിവാറിന്റെ കൈയില്‍ ?

വീണ്ടും നാണക്കേട്; നെഹ്റു കുടുംബത്തിന് പരിഹാസം, പോസ്‌റ്റുകളുമായി ലസിത പാലയ്‌ക്കല്‍ - കെപിസിസിയുടെ ഫേസ്‌ബുക്ക് പേജ് സംഘപരിവാറിന്റെ കൈയില്‍ ?

Webdunia
വ്യാഴം, 14 ജൂണ്‍ 2018 (07:43 IST)
രാജ്യസഭാ സീറ്റ് വിവാദം പാര്‍ട്ടിയെ നാണംകെടുത്തിയതിന് പിന്നാലെ കെപിസിസി ഫേസ്‌ബുക്ക് പേജ് സംഘപരിവാർ അനുകൂലികൾ കൈയ്യടക്കിയതായി ആരോപണം.

16,000ത്തോളം അംഗങ്ങളുള്ള ഫേസ്‌ബുക്ക് ഗ്രൂപ്പിൽ ഇപ്പോള്‍ കോൺഗ്രസിനെതിരായ പോസ്റ്റുകൾ പ്രചരിക്കുകയാണ്. ബിജെപിക്ക് അനുകൂലമായ പോസ്റ്റുകളും ഗ്രൂപ്പിലുണ്ട്. വിവാദങ്ങളുടെ പേരില്‍ പ്രശസ്‌തയായ യുവമോർച്ചാ നേതാവ് ലസിതാ പാലയ്‌ക്കല്‍ അടക്കമുള്ളവരാണ് ഗ്രൂപ്പില്‍ സജീവമായിരിക്കുന്നത്.

നെഹ്റു കുടുംബത്തെ മുഴുവൻ പരിഹസിച്ചുകൊണ്ടുള്ള പോസ്‌റ്റുകള്‍ ഗ്രൂപ്പില്‍ നിരവധിയുണ്ട്. കെ മുരളീധരൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ അഡ്മിൻമാരായ പേജാണ് ബിജെപിയുടെ സൈബർ സംഘം പിടിച്ചെടുത്തത്.

അതേസമയം, കെപിസിസിയുടെ ഔദ്യോഗിക പേജല്ല ഇതെന്നാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന വിശദീകരണം. ഇന്ത്യൻ നാഷണൽ കോൺഗ്രസ് - കേരള എന്നതാണ് കെപിസിസിയുടെ ഔദ്യോഗിക പേജെന്നും വിശദീകരണമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം നൽകാൻ കോൺഗ്രസ് നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി; എസ്‌ഐക്കെതിരെ അന്വേഷണം

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ആശുപത്രികള്‍ ചികിത്സാനിരക്ക് പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി; ഇല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കും

ശബരിമല സ്വര്‍ണ്ണ കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവര്‍ക്ക് അടുത്ത ബന്ധമെന്ന് പത്മകുമാര്‍

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

അടുത്ത ലേഖനം
Show comments