Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരസ്യപോരിന് ആക്കം കൂട്ടി വീണ്ടും സുധീരൻ; കെപിസിസി അധ്യക്ഷനാക്കിയത് ഇഷ്ടപ്പെട്ടില്ല, സംഭവിച്ചത് ലോക മണ്ടത്തരമെന്ന് സുധീരൻ

അങ്കത്തട്ടിൽ ഏകനായി സുധീരൻ?

പരസ്യപോരിന് ആക്കം കൂട്ടി വീണ്ടും സുധീരൻ; കെപിസിസി അധ്യക്ഷനാക്കിയത് ഇഷ്ടപ്പെട്ടില്ല, സംഭവിച്ചത് ലോക മണ്ടത്തരമെന്ന് സുധീരൻ
, ബുധന്‍, 13 ജൂണ്‍ 2018 (12:48 IST)
യുഡി‌എഫിന് അർഹതപ്പെട്ട സീറ്റ് കേരള കോൺഗ്രസ് മാണി വിഭാഗത്തിന് നൽകിയതുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങൾ അവസാനിച്ചിട്ടില്ല. സംഭവത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് വിഎം സുധീരൻ രംഗത്തെത്തിയിരിക്കുകയാണ്. 
 
കെപിസിസി അധ്യക്ഷനായി തന്നെ നിയമിച്ചതിൽ ഉമ്മൻ ചാണ്ടിക്കു നീരസമായിരുന്നുവെന്ന് സുധീരൻ മാധ്യമങ്ങളോട് പറഞ്ഞു. പലതവണ ഫോണിൽ വിളിച്ചിട്ടും താൽപര്യമില്ലാത്ത തരത്തിലായിരുന്നു പെരുമാറ്റം. പിന്നീട് വീട്ടിൽ പോയി കണ്ടിട്ടും മുഖത്തുണ്ടായിരുന്നത് നീരസം മാത്രമായിരുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ ആരും കെട്ടിയിറക്കിയതല്ല. താൻ അധികാരമേൽക്കുന്ന ചടങ്ങിൽപോലും അദ്ദേഹം പങ്കെടുത്തിട്ടില്ലെന്നും സുധീരൻ പറഞ്ഞു.
  
സമദൂരം പറയുന്ന മാണി ബിജെപിക്ക് ഒപ്പം പോകില്ലെന്ന് എന്താണ് ഉറപ്പെന്നും സുധീരൻ ചോദിക്കുന്നു. മാണി വിഭാഗത്തിന് സീറ്റ് നല്‍കിയത് വലിയ പ്രത്യാഘാതം സൃഷ്ടിക്കും. മാണിയുമായി ഇടപെടല്‍ നടത്തുപ്പോള്‍ ശ്രദ്ധിക്കണമെന്നായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.  
 
ലോക്‌സഭയിലെ ഉള്ള അംഗബലം കുറക്കാനുള്ള തീരുമാനം ഹിമാലയന്‍ന മണ്ടത്തരമാണെന്നാണ് സുധീരന്റെ പക്ഷം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുറഞ്ഞ വിലക്ക് ഇനി പുത്തൻ പൾസർ 150 ക്ലാസിക് !