Webdunia - Bharat's app for daily news and videos

Install App

സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കായി 75 ചിഹ്നങ്ങള്‍

എ കെ ജെ അയ്യര്‍
ശനി, 14 നവം‌ബര്‍ 2020 (08:25 IST)
തിരുവനന്തപുരം:  തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് സ്വീകരിക്കാവുന്ന ചിഹ്നങ്ങളുടെ പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന്‍ പ്രസിദ്ധീകരിച്ചു. കാരറ്റ്, കൈവണ്ടി, ചെണ്ട, വിസില്‍ തുടങ്ങി 75 ചിഹ്നങ്ങളാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കായി പട്ടികയിലുള്ളത്. വാഹനങ്ങളും, സ്‌പോര്‍ട്‌സ് ഉപകരണങ്ങളും, സംഗീത ഉപകരണങ്ങളും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നങ്ങളായി സ്വീകരിക്കാം.
 
കമീഷന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കായി അംഗീകരിച്ച മറ്റു ചിഹ്നങ്ങള്‍: അലമാര, ആന്റിന, ആപ്പിള്‍, ഓട്ടോറിക്ഷ, മഴു, ബലൂണ്‍, ബെഞ്ച്, ബ്ലാക്ക് ബോര്‍ഡ്, കുപ്പി, ബ്രീഫ് കെയ്‌സ്, ബ്രഷ്, തൊട്ടി, ക്യാമറ, മെഴുകുതിരികള്‍, കാര്‍, കാരം ബോര്‍ഡ്, കാരറ്റ്, കൈവണ്ടി, ചെണ്ട, കോട്ട്, ശംഖ്, ക്രിക്കറ്റ് ബാറ്റ്, വിളവെടുക്കുന്ന കര്‍ഷകന്‍, കപ്പും സോസറും, മണ്‍കലം, ഇലക്ട്രിക് സ്വിച്ച്, എരിയുന്ന പന്തം, ഓടക്കുഴല്‍, ഫുട്ബാള്‍, ഗ്യാസ് സ്റ്റൗവ്, മുന്തിരിക്കുല, ഹാര്‍മോണിയം എന്നിവയാണ്.
 
ഇതിനൊപ്പം ഹെല്‍മറ്റ് , ഹോക്കി സ്റ്റിക്കും പന്തും, കുടില്‍, മഷിക്കുപ്പിയും പേനയും, ഇസ്തിരിപ്പെട്ടി, കെറ്റില്‍, പട്ടം, ലാപ്‌ടോപ്, എഴുത്തു പെട്ടി, താഴും താക്കോലും, മാങ്ങ, മൊബൈണ്‍ ഫോണ്‍, പൈനാപ്പിള്‍, കലപ്പ, പ്രഷര്‍ കുക്കര്‍ , തീവണ്ടി എന്‍ജിന്‍, മോതിരം, റോസാ പൂവ്, റബ്ബര്‍ സ്റ്റാമ്പ് , കത്രിക , സ്‌കൂട്ടര്‍, തയ്യല്‍ മെഷീന്‍, കപ്പല്‍, സ്ലേറ്റ്, സ്റ്റെതസ്‌കോപ്പ്, സ്റ്റൂള്‍, മേശ, ടേബിള്‍ഫാന്‍, മേശ വിളക്ക്, ടെലിഫോണ്‍, ടെന്നീസ് റാക്കറ്റ്, പെരുമ്പറ, പമ്പരം, വൃക്ഷം, ട്രംപറ്റ്, കോര്‍ത്തിരിക്കുന്ന രണ്ടു വാള്‍, രണ്ടു വാളും ഒരു പരിചയും, കുട, വയലിന്‍, പമ്പ് , ടാപ്പ്, വിസില്‍, ജന്നല്‍ എന്നിവയാണ് മറ്റു ചിഹ്നങ്ങള്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

നെയ്യാറ്റിന്‍കരയില്‍ വയോധികനെ സമാധിയിരുത്തിയ സംഭവം; നാട്ടുകാര്‍ക്ക് ഇതൊന്നും മനസ്സിലാവില്ലെന്ന് മകന്‍

സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം ചൂട് കൂടുമെന്ന് മുന്നറിയിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 62 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവം; എട്ടു പേര്‍ കൂടി കസ്റ്റഡിയില്‍

താന്‍ അഭിഭാഷകനാണ്, കേസ് സ്വയം വാദിക്കും: ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വര്‍

നോട്ട് നാലഞ്ചുഭാഗങ്ങളായി കീറിപ്പോയോ, മാറിയെടുക്കാം!

അടുത്ത ലേഖനം
Show comments