Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് 28.26 ലക്ഷം സമ്മതിദായകര്‍

തെരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് 28.26 ലക്ഷം സമ്മതിദായകര്‍

എ കെ ജെ അയ്യര്‍

, വ്യാഴം, 12 നവം‌ബര്‍ 2020 (18:18 IST)
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു തിരുവനന്തപുരം ജില്ലയില്‍ സമ്മതിദാനാ വകാശം വിനിയോഗിക്കുന്നത് 28.26 ലക്ഷം വോട്ടര്‍മാര്‍. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടിക പ്രകാരം 28,26,190 സമ്മതിദായകരാണു ജില്ലയിലുള്ളത്.  ഇതില്‍ 13,36,882 പുരുഷന്മാരും 14,89,287 സ്ത്രീകളും 21 ട്രാന്‍സ്ജെന്‍ഡേഴ്സുമാണ്.
 
ആകെ വോട്ടര്‍മാരില്‍ 18,37,307 പേരും ത്രിതല പഞ്ചായത്തു കളിലെ സമ്മതിദായകരാണ്. ജില്ലയിലെ 73 ഗ്രാമ പഞ്ചായത്തുകളിലെ 1299 വാര്‍ഡുകളിലും 11 ബ്ലോക്ക് പഞ്ചായത്തുകളിലെ 155 വാര്‍ഡുകളിലും ജില്ലാ പഞ്ചായത്തിന്റെ 26 ഡിവിഷ നുകളിലുമായാണ് ഇത്രയും സമ്മതി ദായകരുള്ളത്. ഇവരില്‍ 8,63,363 പേര്‍ പുരുഷന്മാരും 9,73,932 പേര്‍ സ്ത്രീകളും 12 പേര്‍ ട്രാന്‍സ്ജെന്‍ഡേഴ്സുമാണ്.  
 
ഓരോ സമ്മതിദായകനും അതത് തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ വരുന്ന ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥിക്കു വോട്ട് ചെയ്യാം. അതെ സമയം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആകെ 8,02,799 വോട്ടര്‍മാരാണുള്ളത്. 3,84,726 പുരുഷന്മാരും 4,18,065 സ്ത്രീകളും എട്ടു ട്രാന്‍സ് ജെന്‍ഡേഴ്സും. കോര്‍പ്പറേഷനില്‍ ആകെ 100 ഡിവിഷനിലേക്കാണു വോട്ടെടുപ്പ് നടക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കുന്നത് വോട്ടർമാരെ അധിക്ഷേപിക്കുന്ന നടപടിയെന്ന് ശിവസേന