Select Your Language

Notifications

webdunia
webdunia
webdunia
webdunia

കഞ്ചാവ് കേസ്: യു പ്രതിഭാ എംഎല്‍എയുടെ മകനുള്‍പ്പെടെ ഏഴുപേരെ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചു

എഫ്‌ഐആറില്‍ യു പ്രതിഭയുടെ മകന്‍ കനിവിനെ ഒമ്പതാം പ്രതിയായി ആദ്യം പ്രതിചേര്‍ത്തിരുന്നു.

Cannabis case

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 5 ജൂണ്‍ 2025 (13:02 IST)
കഞ്ചാവ് കേസില്‍ യു പ്രതിഭാ എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെ ഏഴുപേരെ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചു. നിലവില്‍ കേസില്‍ രണ്ടുപേര്‍ മാത്രമാണ് പ്രതികള്‍. അമ്പലപ്പുഴ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എഫ്‌ഐആറില്‍ യു പ്രതിഭയുടെ മകന്‍ കനിവിനെ ഒമ്പതാം പ്രതിയായി ആദ്യം പ്രതിചേര്‍ത്തിരുന്നു.
 
പിന്നാലെ തെളിവുകളുടെ അഭാവത്തില്‍ ഏഴുപേരെ ഒഴിവാക്കിയതായി എക്‌സൈസ് ഇടക്കാല റിപ്പോര്‍ട്ട് നേരത്തെ കോടതിയില്‍ സമര്‍പ്പിച്ചു. മകനെതിരെ കേസെടുത്തത് വ്യാജ വാര്‍ത്തയായിരുന്നു എന്നാണ് പ്രതിഭ എംഎല്‍എ ആദ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. ഡിസംബര്‍ 28നാണ് പ്രതിഭാ എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെയുള്ള ഒമ്പത് പേരെ കഞ്ചാവ് ഉപയോഗിച്ചുകൊണ്ടിരിക്കെ കുട്ടനാട് എക്‌സൈസ് സംഘം പിടികൂടിയത്.
 
പിന്നാലെ യു പ്രതിഭ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തുടര്‍ന്ന് ആലപ്പുഴ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ എസ് അശോക് കുമാര്‍ നടത്തിയ അന്വേഷണത്തില്‍ കേസെടുത്ത ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആഭ്യന്തരവും വനംവകുപ്പും വേണം, മലപ്പുറം വിഭജിക്കണം; കോണ്‍ഗ്രസിനു മുന്നില്‍ ഉപാധികള്‍വെച്ച് അന്‍വര്‍