പെരിഞ്ഞനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

തിങ്കള്‍, 13 മെയ് 2019 (18:05 IST)
തൃശൂർ പെരിഞ്ഞനത്ത് ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ്​മടങ്ങുമ്പോഴായിരുന്നു അപകടം.

ആലുവ പള്ളിക്കര സ്വദേശി ചിറ്റനേറ്റുക്കര വീട്ടിൽ രാമകൃഷ്ണൻ (68) ചങ്ങനാശേരി മലക്കുന്നം സ്വദേശി പ്രശാന്ത് ഭവനിൽ നിഷ (33) മൂന്നര വയസുള്ള മകൾ ദേവനന്ദ, രണ്ട് വയസുകാരി നിവേദിക എന്നിവരാണ് മരിച്ചത്.
അപകടസ്ഥലത്ത് വെച്ച് തന്നെ നലുപേരും മരിച്ചെന്നാണ് റിപ്പോര്‍ട്ട്.

പെരിഞ്ഞനം ദേശീയപാതയില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിക്ക് ശേഷമായിരുന്നു അപകടം. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

പരിക്കേറ്റ പ്രമോദിനെ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിലും മകൻ അദിദേവിനെ (ഏഴ്​) തൃശൂർ എലൈറ്റ്​ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രമോദ്​കോട്ടയം എആർ ക്യാമ്പിലെ പൊലിസാണ്​.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മൂന്ന് വയസുകാരി ബലാത്സംഗത്തിനിരയായി; കശ്‌മീരില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു