Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാസർകോട് കൊവിഡ് ബാധിച്ച സിപിഎം നേതാക്കളുടേത് ഗുരുതര വീഴ്‌ച്ച: കേസെടുത്തു

കാസർകോട് കൊവിഡ് ബാധിച്ച സിപിഎം നേതാക്കളുടേത് ഗുരുതര വീഴ്‌ച്ച: കേസെടുത്തു
, ശനി, 16 മെയ് 2020 (12:28 IST)
കാസർകോട് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവർത്തരിൽ നിന്നും ഉണ്ടായത് ഗുരുതരവീഴ്ച്ച.  കൊവിഡ് ബാധിത പ്രദേശമായ മഹാരാഷ്ട്രയിൽ നിന്നും ബന്ധുവിനെ സിപിഎം പ്രാദേശിക നേതാവും ഭാര്യയായ പഞ്ചായത്ത് അംഗവും നാട്ടിലേക്ക് അനധികൃതമായി എത്തിച്ചിരുന്നു.തുടർന്ന് ബന്ധുവിന് കൊവിഡ് ബാധയുണ്ടെന്ന് സ്ഥിരീകരണമുണ്ടായതോടെയാണ് പ്ര‌ശ്‌നം വഷളായത്.
 
ബന്ധുവിന് രോഗം സ്ഥിരീകരിക്കുന്നതിന് മുൻപ് തന്നെ സിപിഎം നേതാവിന് രോഗലക്ഷണം ഉണ്ടായിരുന്നു.കൊവിഡ് രോഗലക്ഷണം ഉണ്ടായിട്ടും ഇയാൾ ക്വാറന്റൈനിൽ പോയില്ല,ബന്ധുവിന് രോഗം സ്ഥിരീകരിക്കുന്നതുവരെ നേതാവ് നിരവധിയിടങ്ങളില്‍ പോകുകയും ചെയ്തു. ഇയാൾക്കും ഭാര്യയ്‌ക്കും 80 ലേറെ പേരുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട്.ഇവർക്ക് രണ്ടുപെർക്കും രോഗം സ്ഥിരീകരിച്ചതോടെയാണ് സിപിഎം നേതാവിനും ഭാര്യയായ പഞ്ചായത്ത് അംഗത്തിനുമെതിരെ മഞ്ചേശ്വരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ക്വാറന്റൈൻ ലംഘിച്ചതിനാണ് കേസ്. 
 
അതേസമയം ഇവരുടെ 11,8 വയസ്സുള്ള മക്കൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരെ സ്വീകരിക്കാൻ പോകുന്നവർ ക്വാറന്‍റൈനില്‍ കഴിയണമെന്നാണ് നിയമം. ഇത് ലംഘിച്ചതിനാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗോ, ഗോ പ്ലസ് മോഡലുകളുടെ ബിഎസ് 6 പതിപ്പിനെ പുറത്തിറക്കി ഡാറ്റ്സൻ