Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊട്ടിയൂർ പീഡനക്കേസ്; മാധ്യമങ്ങ‌ൾക്കെതിരെ പൊലീസ് കേസെടുത്തു

വൈദികൻ പീഡിപ്പിച്ച പെൺകുട്ടിയുടെ പിതാവിന്റെ പരാതിയെ തുടർന്നാണ് നടപടി

കൊട്ടിയൂർ പീഡനക്കേസ്; മാധ്യമങ്ങ‌ൾക്കെതിരെ പൊലീസ് കേസെടുത്തു
കേളകം , ബുധന്‍, 19 ഏപ്രില്‍ 2017 (12:09 IST)
കൊട്ടിയൂർ പീഡനക്കേസുമായി ബന്ധപ്പെട്ട് വാർത്തകൾ റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കെതിരെ കേസ്. കൊട്ടിയൂരിൽ വൈദികന്റെ പീഡനത്തിനിരയായ പെൺകുട്ടിയുടെയും കുടുബാംഗങ്ങളുടെയും ചിത്രങ്ങൾ പ്രസിസിദ്ധീകരിച്ച ചാനലിനെതിരേയും ഓൺലൈൻ പത്രത്തിനെതിരെയും ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
 
പോക്സോ നിയമപ്രകാരമാണ് മാധ്യമങ്ങൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പീഡനത്തിനിരയായ കുട്ടിയുടെയും രക്ഷിതാക്കളുടെയും ഇവരുടെ വീടിന്റെയും ഫോട്ടോ പ്രദർശിപ്പിച്ചു എന്നതാണ് കുറ്റം. കുട്ടിയുടെ പിതാവ് ബാലാവകാശ കമ്മീഷനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കിട്ടിയ നിർദേശത്തെ  തുടർന്നാണ് കേളകം പൊലീസ് കേസെടുത്തിരിക്കുന്നത്.
 
പീഡനത്തിനിരയാകുന്നവരെ തിരിച്ചറിയുന്ന തരത്തിൽ വാർത്തകളോ ചിത്രങ്ങളോ പ്രദർശിപ്പിക്കരുതെന്ന നിയമം ലംഘിച്ചതിനാണ് മാധ്യമങ്ങൾക്കെതിരെ പോക്സോ നിയമ പ്രകാരം കേസ് എടുത്തതെന്ന് കേളകം സബ് ഇൻസ്‌പെക്ടർ ടി .വി പ്രതീഷ് വ്യക്തമാക്കി. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ വൈദികൻ റോബിൻ വടക്കഞ്ചേരി റിമാൻഡിലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടി അക്രമിക്കപ്പെട്ട സംഭവം: പള്‍സര്‍ സുനിയുടെ അഭിഭാഷകനെ നുണ പരിശോധനയ്ക്ക് വിധേയനാക്കും