Select Your Language

Notifications

webdunia
webdunia
webdunia
Monday, 21 April 2025
webdunia

ഹിന്ദു ദൈവങ്ങളെ അപമാനിച്ചു, സംവിധായിക കുഞ്ഞില മാസിലമണിക്കെതിരെ പോലീസ് കേസ്

kunjila mascilamani
, തിങ്കള്‍, 18 ജൂലൈ 2022 (19:36 IST)
സംവിധായിക കുഞ്ഞില മാസിലാമണിക്കെതിരെ പോലീസ്  കേസെടുത്തു. ഹിന്ദു ദൈവങ്ങളെ അപമാനിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടെന്ന പരാതിയിലാണ് കേസ്. ഒരു വ്യക്തി സ്ക്രീൻ ഷോട്ട് അടക്കം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് ഒറ്റപ്പാലം പോലീസ് പറഞ്ഞു. ഐപിസി 153 വകുപ്പ് പ്രകാരം കലാപമുണ്ടാക്കാൻ ആഹ്വാനം നൽകി എന്ന വകുപ്പ് പ്രകാരമാണ് കേസ്. ഒരാഴ്ചയ്ക്കകം പോലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നോട്ടീസിലെ നിർദേശം.
 
അതേസമയം താൻ ചലച്ചിത്രമേളയിൽ പ്രതിഷേധിച്ചതിൻ്റെ പ്രതികരമായാണ് പോലീസ് നടപടിയെന്ന് സംവിധായിക പറഞ്ഞു. താൻ മുൻപേ പോസ്റ്റ് ചെയ്ത ഒരു സോഷ്യൽ മീഡിയ പോസ്റ്റിലാണ് ഇപ്പോൾ നടപടി എടുത്തിരിക്കുന്നതെന്നും ശിവനെ താൻ അധിക്ഷേപിച്ചാൽ എന്തിനാണ് പിണറായിയുടെ പോലീസ് തന്നെ വേട്ടയാടുന്നതെന്നും കുഞ്ഞില സമൂഹമാധ്യമങ്ങളിലൂടെ ചോദിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Cryptocurrency: ക്രിപ്റ്റോ ഇടപാടുകൾ നിരോധിക്കാൻ നിയമനിർമാണം ആവശ്യപ്പെട്ട് റിസർവ് ബാങ്ക്, നിയന്ത്രണങ്ങൾ വേണമെന്ന് ധനമന്ത്രിയും