Webdunia - Bharat's app for daily news and videos

Install App

മനാഫിനും ഈശ്വര്‍ മാല്‍പ്പെയ്ക്കുമെതിരെ കേസെടുത്ത് കര്‍ണാടക പോലീസ്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 3 ഒക്‌ടോബര്‍ 2024 (13:28 IST)
മനാഫിനും ഈശ്വര്‍ മാല്‍പ്പെയ്ക്കുമെതിരെ കേസെടുത്ത് കര്‍ണാടക പോലീസ്. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജ്ജുനുവേണ്ടി നടത്തിയിരുന്ന തിരച്ചില്‍ വഴി തിരിച്ചുവിടാന്‍ രണ്ടുപേരും ശ്രമിച്ചുവെന്ന് കാട്ടിയാണ് കേസെടുത്തത്. ലോറിയുടമ മനാഫ് തുടക്കം മുതല്‍ തിരച്ചില്‍ വഴി തിരിച്ചുവിടാനാണ് ശ്രമിച്ചതെന്ന് കാര്‍വാര്‍ എസ് പി നാരായണ പറഞ്ഞു. അങ്കോള പോലീസ് ആണ് രണ്ടുപേര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇരുവരും ശ്രമിച്ചതെന്നും ഇത് ജില്ലാ ഭരണകൂടത്തിന് മനസ്സിലായിരുന്നുവെന്നും ഔദ്യോഗിക സംവിധാനങ്ങളെ നിഷേധിച്ചുകൊണ്ട് സമാന്തര തിരച്ചിലിനാണ് ശ്രമിച്ചതെന്നും പൊലീസ് പറയുന്നു.
 
ഇത് ജില്ലാ ഭരണകൂടം തടഞ്ഞിരുന്നുവെന്നും ഈശ്വര്‍ മാല്‍പെയ്ക്ക് അനുമതി നല്‍കാതിരുന്നതിന്റെ കാരണം ഇതാണെന്നും എസ് പി പറയുന്നു. നേരത്തെ ലോറി ഉടമ മനാഫിനെതിരെ അര്‍ജുന്റെ കുടുംബം രംഗത്ത് വന്നിരുന്നു. യൂട്യൂബ് ചാനലിന് റീച്ചുണ്ടാക്കാനാണ് മനാഫിന്റെ ശ്രമമെന്നായിരുന്നു ആരോപണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

അല്ലേലും നിങ്ങടെ എഫ് 35 ഞങ്ങള്‍ക്ക് വേണ്ട, തീരുവ ഉയര്‍ത്തിയതില്‍ അതൃപ്തി, ട്രംപിന്റെ ഓഫര്‍ നിരസിച്ച് ഇന്ത്യ

വായില്‍ തുണി തിരുകി യുവതിയെ ബലാത്സംഗം ചെയ്തു, ആന്തരികാവയവങ്ങള്‍ക്ക് കേടുപാടുകള്‍; പ്രതി തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ചു

Bank Holidays: ഈ മാസം ഒന്‍പത് ദിവസങ്ങള്‍ ബാങ്ക് അവധി; ശ്രദ്ധിക്കുക

ബലാല്‍സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി വേടന്‍ ഹൈക്കോടതിയില്‍

സൗദിയില്‍ പിടിച്ചാല്‍ തലപോകുന്ന കേസ്, അച്ചാറിലൊളിപ്പിച്ച് എംഡിഎംഎയും ഹാഷിഷ് ഓയിലും, മിഥിലാജിനെ രക്ഷിച്ചത് അമ്മായച്ഛന്റെ ഇടപെടല്‍

അടുത്ത ലേഖനം
Show comments