Select Your Language

Notifications

webdunia
webdunia
webdunia
webdunia

അർജുനെ മാർക്കറ്റ് ചെയ്യുന്നു, വൈകാരികത ചൂഷണം ചെയ്യുന്നു, മനാഫിനെതിരെ ആരോപണവുമായി കുടുംബം

Arjun Family

അഭിറാം മനോഹർ

, ബുധന്‍, 2 ഒക്‌ടോബര്‍ 2024 (17:09 IST)
Arjun Family
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട് മരിച്ച അര്‍ജുനെ കണ്ടെത്തുന്നതില്‍ കൂടെനിന്ന എല്ലാവര്‍ക്കും നന്ദിയറിയിച്ച് കുടുംബം. ഒപ്പം നിന്ന മാധ്യമങ്ങള്‍ക്കും ഈശ്വര്‍ മാല്‌പെയ്ക്കുമെല്ലാം നന്ദി അറിയിച്ചുകൊണ്ട് അര്‍ജുന്റെ സഹോദരി ഭര്‍ത്താവായ ജിതിനാണ് മാധ്യമങ്ങളോട് സംസാരിച്ചത്. അര്‍ജുന്റെ മരണത്തില്‍ മനാഫ് മാര്‍ക്കറ്റിംഗ് നടത്തുകയാണെന്നും അര്‍ജുന് 75,000 രൂപ മാസശമ്പളമുണ്ടെന്ന് മനാഫ് കള്ളപ്രചാരണം നടത്തുകയാണെന്നും കുടുംബം ആരോപിച്ചു.
 
തുടക്കത്തില്‍ പുഴയിലെ തിരച്ചില്‍ അതീവ ദുഷ്‌കരമായിരുന്നു. കോഴിക്കോട് എം പി എം.കെ രാഘവന്‍ ഓരോ സമയത്തും കൂടെ നിന്നു. മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷ്‌റഫും താങ്ങായി മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യയും ഒപ്പം നിന്നു കൂടാതെ എം പി കെ സി വേണുഗോപാല്‍, കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍,കേരളത്തിലെ മറ്റ് എംഎല്‍എമാര്‍,ജനപ്രതിനിധികള്‍,ഈശ്വര്‍ മാല്‌പെ,മുങ്ങല്‍ വിദഗ്ധര്‍,ലോറി ഉടമ മനാഫ്,ആര്‍സി ഉടമ മുബീന്‍ മാധ്യമങ്ങള്‍,കര്‍ണാടക,കേരള സര്‍ക്കാരുകള്‍ നടത്തിയ ഇടപെടലുകള്‍ വളരെ വലുതാണ്. 2 സംസ്ഥാനങ്ങളില്‍ നിന്നും വൈകാരികമായ അന്ത്യാഞ്ജലിയാണ് അര്‍ജുന് ലഭിച്ചത്.രക്ഷാപ്രവര്‍ത്തനത്തിന്റെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടു. ചിലര്‍ അര്‍ജുന്‍ സംഭവത്തെ വൈകാരികമായി മുതലെടുക്കാന്‍ ശ്രമിച്ചു. ഇതിന്റെ പേരില്‍ കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നത്.
 
 അര്‍ജുന് 75,000 രൂപ ശമ്പളമുണ്ടെന്നും മറ്റുമാണ് ഒരു വ്യക്തി പ്രചരിപ്പിക്കുന്നത്. കുടുംബത്തിന് ഈ കാശ് തികയുന്നില്ല എന്ന തരത്തില്‍ പ്രചാരണമുണ്ടാവുന്നു. ഇത് വാസ്തവ വിരുദ്ധമാണ്.തിരച്ചിലില്‍ പൊതുസമൂഹത്തിന്റെ പിന്തുണ ലഭിക്കുന്ന സാഹചര്യത്തില്‍ കുടുമത്തിന്റെ വൈകാരികത മാര്‍ക്കറ്റ് ചെയ്യുന്ന രീതിയിലേക്ക് മാറി. അര്‍ജുനെ കണ്ടെത്തിയ ശേഷം അഞ്ജു നടത്തിയ പ്രതികരണത്തില്‍ വലിയ സൈബര്‍ ആക്രമണം നടന്നു. അര്‍ജുന് 75,000 രൂപ സാലറിയുണ്ട് എന്ന് ഒരു വ്യക്തി പറഞ്ഞതിന്റെ പേരില്‍ വലിയ സൈബര്‍ ആക്രമണാണ് ലഭിക്കുന്നത്. ചിലര്‍ പല കോണില്‍ നിന്നും കുടുംബത്തെ നിര്‍ത്തി ഫണ്ട് ശേഖരിക്കുന്നു.വൈകാരികത ചൂഷണം ചെയ്യുന്നതില്‍ നിന്നും ഇവര്‍ പിന്മാറണം.
 
 അര്‍ജുനെ നഷ്ടപ്പെട്ടെന്നത് ശരിയാണ്. അതിന്റെ പേരില്‍ പിച്ച തെണ്ടേണ്ട സാഹചര്യം കുടുംബത്തിനില്ലെന്ന് ആ വ്യക്തി മനസിലാക്കണം. ഞങ്ങളുടെ ദാരിദ്ര്യം ചൂണ്ടിക്കാട്ടി ചൂഷണം കാണിക്കുന്നു. ചില ആളുകള്‍ മീഡിയ പബ്ലിസിറ്റിക്കാായി പണവുമായി വരുന്നുവെന്നും അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ ആരോപിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ മാല്‌പെയും മനാഫും നാടകം കളിച്ചു. ആദ്യ 2 ദിവസം ഞങ്ങള്‍ക്ക് നഷ്ടമായി. തിരെച്ചിലിന്റെ ഘട്ടങ്ങള്‍ യൂട്യൂബിലിട്ട് കൊണ്ട് വൈകാരികതയെ മുതലെടുക്കുകയാണ് മനാദ് ചെയ്തത്. പലപ്പോഴും മനാഫിന്റെയും ഈശ്വര്‍ മാല്‌പെയുടെയും ഇടപെടലുകള്‍ തിരച്ചിൽ വൈകിപ്പിച്ചെന്നും അര്‍ജുന്റെ കുടുംബം ആരോപിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇറാൻ- ഇസ്രായേൽ യുദ്ധം, സ്ഥിതി വഷളാകുന്നതിൽ ആശങ്കയറിയിച്ച് ഇന്ത്യ