Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദളിത് വിദ്യാര്‍ത്ഥിക്ക് നേരെ പ്രധാനാദ്ധ്യാപകന്റെ ക്രൂരമര്‍ദ്ദനം; ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായും പരാതി

ദളിത് വിദ്യാര്‍ത്ഥിയെ പ്രധാനാദ്ധ്യാപകന്‍ മര്‍ദ്ദിച്ചതായി പരാതി.

ദളിത് വിദ്യാര്‍ത്ഥിക്ക്  നേരെ പ്രധാനാദ്ധ്യാപകന്റെ ക്രൂരമര്‍ദ്ദനം; ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായും പരാതി
വയനാട് , ശനി, 30 ജൂലൈ 2016 (11:17 IST)
ദലിത് വിദ്യാര്‍ത്ഥിയെ പ്രധാനാദ്ധ്യാപകന്‍ മര്‍ദ്ദിച്ചതായി പരാതി. വയനാട്ടിലെ പുല്‍പ്പള്ളി എസ്എന്‍ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി കെകെ അമലാണ് പ്രിന്‍സിപ്പാളിനെതിരെ പരാതി നല്‍കിയത്. തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
 
ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. കോളേജില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു നില്‍ക്കുകയായിരുന്ന തന്നെ ഒരു പ്രകോപനവുമില്ലാതെ പ്രിന്‍സിപ്പള്‍ കഴുത്തിന് കുത്തിപ്പിടിക്കുകയും താഴത്തെ നിലയിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തതായി അമല്‍ പരാതിയില്‍ വ്യക്തമാക്കി.
 
ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്തതിന്റെ പേരില്‍ അമലിനെ താന്‍ സസ്‌പെന്റ് ചെയ്തതിലുള്ള വ്യക്തി വിരോധമാണ് പരാതിക്ക് പിന്നിലെന്ന നിലപാടിലാണ് പ്രിന്‍സിപ്പാള്‍ ഹരിപ്രകാശ്. സംഭവത്തെ തുടര്‍ന്ന് അമല്‍ പുല്‍പ്പലള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഴിക്കോട് കോടതിയിലും വിലക്ക്; മാധ്യമപ്രവർത്തകർ കസ്റ്റഡിയിൽ