Webdunia - Bharat's app for daily news and videos

Install App

ജാമ്യ വ്യവസ്ഥ ലംഘിച്ചു: പള്‍സര്‍ സുനിക്കെതിരെ വിചാരണ കോടതിയില്‍ റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 25 ഫെബ്രുവരി 2025 (10:44 IST)
ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് കാട്ടി പള്‍സര്‍ സുനിക്കെതിരെ വിചാരണ കോടതിയില്‍ റിപ്പോര്‍ട്ട്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണസംഘമാണ് റിപ്പോര്‍ട്ട് നല്‍കിയത്. കഴിഞ്ഞദിവസം പള്‍സര്‍ സുനി കുറുപ്പുംപടിയില്‍ ഹോട്ടലില്‍ കയറി ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് നടപടി. സംഭവത്തിന് പിന്നാലെ കഴിഞ്ഞ ദിവസം തന്നെ സുനിയെ അറസ്റ്റ് ചെയ്തിരുന്നു.
 
സുനിയുടെ ജാമ്യം റദ്ദാക്കണമെന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. കര്‍ശന ജാമ്യ വ്യവസ്ഥകളോടെയാണ് നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി കൂടിയായ പള്‍സര്‍ സുനിയെ ജാമ്യത്തില്‍ വിട്ടത്. ഹോട്ടലിലെത്തിയ സുനി ഭക്ഷണം ലഭിക്കാന്‍ വൈകി എന്നാരോപിച്ച് ആക്രമണം നടത്തുകയായിരുന്നു.
 
ഹോട്ടലിലെ ക്ലാസ് എറിഞ്ഞുടക്കുകയും ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തു. ഹോട്ടലുടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് സുനിയെ അറസ്റ്റ് ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'നേതൃത്വത്തിനു മുകളില്‍ പോകാന്‍ നോക്കുന്നു'; തരൂരിനെതിരെ നടപടി വേണമെന്ന് സതീശന്‍, ചെവികൊടുക്കാതെ ഹൈക്കമാന്‍ഡ്

സാമ്പത്തിക ബാധ്യതയാണ് കാരണമെങ്കില്‍ എന്തിന് പ്രണയിനിയെ കൊന്നു? ദുരൂഹതകള്‍ നീങ്ങാന്‍ ഷമി സംസാരിക്കണം

കൊലയ്ക്കു മുന്‍പ് അനിയനു ഇഷ്ടമുള്ള കുഴിമന്തി വാങ്ങിക്കൊടുത്തു; അഹ്‌സാനു അഫാന്‍ പിതാവിനെ പോലെയായിരുന്നു !

'ഉമ്മയെ അടക്കം ആറ് പേരെ ഞാന്‍ കൊന്നു'; കൂസലില്ലാതെ അഫാന്‍, ഞെട്ടി പൊലീസ്

Shocking: തലസ്ഥാനത്തെ നടുക്കി കൂട്ടകൊലപാതകം, 3 ഇടങ്ങളിലായി യുവാവ് അഞ്ചുപേരെ വെട്ടിക്കൊന്നു, 23 കാരനായ പ്രതി കീഴടങ്ങി

അടുത്ത ലേഖനം
Show comments