പിസി ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി ഐസിയുവില്‍; ആശുപത്രിയില്‍ പോലീസ് കാവല്‍

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 25 ഫെബ്രുവരി 2025 (10:38 IST)
പിസി ജോര്‍ജ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുന്നു. കഴിഞ്ഞദിവസമാണ് ചാനല്‍ ചര്‍ച്ചയില്‍ മത വിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ പിസി ജോര്‍ജിനെ റിമാന്‍ഡ് ചെയ്തത്. ഇസിജിയില്‍ വേരിയേഷന്‍ കണ്ടതിനെ തുടര്‍ന്നാണ് പിസി ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. 48 മണിക്കൂര്‍ നിരീക്ഷണമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ആരോഗ്യം തൃപ്തികരമാണെന്നാണ് അറിയിപ്പ് ലഭിച്ചിട്ടുള്ളത്.
 
ആരോഗ്യനില മെച്ചപ്പെട്ടതിനുശേഷം ജയിലിലേക്ക് മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. അതേസമയം നാളെ പിസി ജോര്‍ജ് വീണ്ടും ജാമ്യ അപേക്ഷ നല്‍കും. ഇന്നലെ ആറുമണിക്ക് സബ്ജയിലേക്ക് മാറ്റുന്നതിന് വേണ്ടി വൈദ്യ പരിശോധന നടത്താന്‍ എത്തിയപ്പോഴാണ് ഇസിജിയില്‍ വേരിയേഷന്‍ കണ്ടത്. ജനുവരി അഞ്ചിനാണ് ചാനല്‍ ചര്‍ച്ചയില്‍ പിസി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ യൂത്ത് ലീഗ് പരാതി നല്‍കുകയായിരുന്നു.
 
കഴിഞ്ഞദിവസം ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെയാണ് ഒളിവില്‍ പോയ പിസി ജോര്‍ജ് കോടതിയില്‍ കീഴടങ്ങിയത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളി പിന്നാലെ പിസി ജോര്‍ജിനെ തേടി പോലീസ് നിരവധി തവണ വീട്ടില്‍ എത്തിയിരുന്നു. തിങ്കളാഴ്ച ഹാജരാകാമെന്ന് പോലീസിനെ പിസി ജോര്‍ജ് അറിയിക്കുകയും ചെയ്തിരുന്നു.
 
സ്റ്റേഷനില്‍ ഹാജരാകാതെ മജിസ്‌ട്രേറ്റിന് മുന്നിലാണ് പിസി ജോര്‍ജ് എത്തിയത്. 30 വര്‍ഷം എംഎല്‍എ ആയിരുന്നിട്ടും പെട്ടെന്ന് പ്രകോപനത്തിന് ഇരയാകുന്ന പിസി ജോര്‍ജിന് രാഷ്ട്രീയക്കാരനായി തുടരാനാകില്ലെന്ന് ഹൈക്കോടതി ജാമ്യം തള്ളിക്കൊണ്ട് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് 10 മാസത്തിനുള്ളില്‍ 314 മരണങ്ങളും 4688 പേര്‍ക്ക് രോഗബാധയും: എലിപ്പനി പിടിമുറുക്കുന്നു, പ്രതിരോധം ഫലപ്രദമല്ലേ?

പിഎം ശ്രീ മരവിപ്പിക്കല്‍ കത്തിന്റെ കരട് തയ്യാറായി; മുഖ്യമന്ത്രി കണ്ട ശേഷം കേന്ദ്രത്തിലേക്ക് പോകും

സ്വര്‍ണ കൊള്ളക്കേസില്‍ മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; ഉണ്ണികൃഷ്ണന്‍ പോറ്റി റിമാന്‍ഡില്‍

ആശാ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന രാപ്പകല്‍ സമരം അവസാനിപ്പിക്കുന്നു; ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കും

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന IQ ഉള്ള രാജ്യങ്ങള്‍

അടുത്ത ലേഖനം
Show comments