Webdunia - Bharat's app for daily news and videos

Install App

ദിലീപും സഹോദരനും അടക്കം ആറ് പേർക്കെതിരെ പുതിയ കേസ്

Webdunia
ഞായര്‍, 9 ജനുവരി 2022 (14:04 IST)
നടൻ ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്‌തു. ദിലീപടക്കം ആറ് പേർക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. ഈ ഓഡിയോ ക്ലിപ്പുകളിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ ഭീഷണി മുഴക്കുന്നതായ സന്ദേശങ്ങളാണ് പുറത്തുവന്നത്. ദിലീപ് ഭീഷണി മുഴക്കിയതായി ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. 
 
ദിലീപ് പ്രതിയായ കേസ് അന്വേഷിച്ചത് പ്രധാനമായും അഞ്ച് ഉദ്യോഗസ്ഥരായിരുന്നു. ഇവരെ അപായപ്പെടുത്താൻ ദിലീപ് ഗൂഡാലോചന നടത്തിയെന്ന ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപ് അടക്കം ആറ് പേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
 
ഭീഷണിപ്പെടുത്തല്‍, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. കേസില്‍ ഒന്നാം പ്രതി ദിലീപും രണ്ടാം പ്രതി സഹോദരന്‍ അനൂപുമാണ്. മൂന്നാം പ്രതി ദിലീപിന്റെ ഭാര്യാസഹോദരനായ സുരാജാണ്. നാലാം പ്രതി അപ്പു അഞ്ചാം പ്രതി ബാബു ചെങ്ങമനാട്, ആറാം പ്രതിയായി കണ്ടാലറിയാവുന്ന ഒരാള്‍ എന്നാണ് എഫ്.ഐ.ആര്‍.
 
പേര് ചേർക്കാത്ത ഈ ആറാം പ്രതികൾക്കെതിരെയാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം ശനിയാഴ്ച കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

താരിഫ് യുദ്ധത്തില്‍ അമേരിക്കയുമായി സംസാരിക്കാന്‍ തയ്യാര്‍, എന്നാല്‍ ഭീഷണി വേണ്ട: ചൈന

'അതൊന്നും ഞങ്ങള്‍ക്ക് പറ്റില്ല'; വയനാട് ദുരന്തബാധിതരെ കൈയൊഴിഞ്ഞ് കേന്ദ്രം, കടം എഴുതിത്തള്ളില്ല

വയനാട് ദുരിതബാധിതരുടെ വായ്പ എഴുതി തള്ളണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവര്‍ത്തിച്ച് ഹൈക്കോടതി

സ്വര്‍ണവിലയില്‍ ഉണ്ടായത് ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ വര്‍ധനവ്; പവന് കൂടിയത് 2160രൂപ!

വീട്ടിലെ പ്രസവം; അസ്മയുടെ പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീ കസ്റ്റഡിയില്‍, ഫാത്തിമയെ ഉടൻ അറസ്റ്റ് ചെയ്യും

അടുത്ത ലേഖനം
Show comments