Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രതികളുടെ അവകാശവും സംരക്ഷിക്കപ്പെടണം: സാക്ഷികളെ വിസ്‌തരിക്കാൻ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി

പ്രതികളുടെ അവകാശവും സംരക്ഷിക്കപ്പെടണം: സാക്ഷികളെ വിസ്‌തരിക്കാൻ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി
, വെള്ളി, 7 ജനുവരി 2022 (15:04 IST)
നടിയെ തട്ടികൊണ്ടുപോയി ലൈംഗിക ദൃശ്യങ്ങൾ പകർത്തിയ കേസിൽ സാക്ഷികളെ വീണ്ടും വിസ്‌തരിക്കണമെങ്കിൽ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി. പ്രോസിക്യൂഷന്റെ പാളിച്ചകൾ മറികടക്കാനാവരുത് സാക്ഷികളെ വീണ്ടും വിസ്‌തരിക്കുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസിൽ പ്രതികളുടെ അവകാശവും സംരക്ഷിക്കപ്പെടണമെന്ന് കോടതി പറഞ്ഞു.
 
സാക്ഷികളെ വിസ്‌തരിച്ച് മാസങ്ങൾ കഴിഞ്ഞാണ് പുനർ വിസ്‌താരം വേണമെന്ന് ആവശ്യപ്പെടുന്നത്. പ്രോസിക്യൂഷന് അനുകൂലമായി സാക്ഷിമൊഴി ഉണ്ടാക്കാനാണ് ഇതെന്ന് സംശയിക്കാമെന്നും കോടതി പറഞ്ഞു. സാക്ഷികളെ വീണ്ടും വിസ്‌തരിക്കണമെന്ന ആവശ്യം വിചാരണക്കോടതി നിരസിച്ചതിനെതിരായ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമർശം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗ്രാമപഞ്ചായത്തില്‍ കൂട്ടത്തല്ലും പെട്രോളൊഴിച്ച് ആത്മഹത്യാ ഭീക്ഷണിയും