വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതിന് സ്വപ്‌ന സുരേഷിനെതിരെ പൊലീസ് കേസെടുത്തു. ഐടി വകുപ്പാണ് സ്വപ്‌നക്കെതിരെ പരാതി നല്‍കിയത്. വ്യാജരേഖ ചമച്ചതിനും വഞ്ചനാ കുറ്റവുമാണ് സ്വപ്‌നക്കെതിരെയുള്ളത്. കേസില്‍ പ്രൈസ് വാട്ടര്‍ കൂപ്പര്‍, വിഷന്‍ ടെക്‌നോളജി എന്നീ സ്ഥാപനങ്ങളും പ്രതികളാണ്.
അതേസമയം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ശിവശങ്കറെ സസ്‌പെന്‍ഡ് ചെയ്യണമെങ്കില്‍ മതിയായ തെളിവ് വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതേസമയം സ്വപ്നയെ ഐടി വകുപ്പില്‍ നിയമിക്കാന്‍ ഇടയായ സാഹചര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയുമായിരിക്കും ഇത് അന്വേഷിക്കുക.