Publish Date: Tue, 14 Jun 2022 (10:18 IST)
Updated Date: Tue, 14 Jun 2022 (10:22 IST)
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരെ പുതിയ കേസ്. കലാപ ആഹ്വാനശ്രമത്തിനാണ് കസബ പൊലീസ് കേസെടുത്തിരിക്കുന്നത്. സിപിഐഎം നേതാവ് സി.പി.പ്രമോദിന്റെ പരാതിയിലാണ് കേസ്. സ്വപ്ന നേരത്തെ നല്‍കിയ മൊഴികള്‍ക്ക് വിരുദ്ധമായ പ്രസ്താവനകള്‍ നടത്തി കലാപത്തിന് ശ്രമിക്കുന്നു എന്നാണ് പരാതിയിലെ പ്രധാന ആരോപണം. ഇത് സമൂഹത്തില്‍ തെറ്റായ സന്ദേശം പടര്‍ത്തുന്നു. സ്വപ്നയുടെ മൊഴികള്‍ ചിലര്‍ വിശ്വസിച്ച് ആക്രമണത്തിന് മുതിരുന്നു. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. കലാപ ആഹ്വാന ശ്രമം, വ്യാജരേഖ ചമയ്ക്കല്‍ , ഐടി 65 എന്നീ വകുപ്പുകളാണ് ചുമത്തിയാണ് പാലക്കാട് കസബ പൊലീസ് കേസെടുത്തിരിക്കുന്നത്.
രേണുക വേണു
Publish Date: Tue, 14 Jun 2022 (10:18 IST)
Updated Date: Tue, 14 Jun 2022 (10:22 IST)