Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉദയകുമാര്‍ ഉരുട്ടിക്കൊല കേസ്: അഞ്ച് പൊലീസുകാരും കുറ്റക്കാര്‍ - ശിക്ഷാവിധി നാളെ

ഉദയകുമാര്‍ ഉരുട്ടിക്കൊല കേസ്: അഞ്ച് പൊലീസുകാരും കുറ്റക്കാര്‍ - ശിക്ഷാവിധി നാളെ

udayakumar case
തിരുവനന്തപുരം , ചൊവ്വ, 24 ജൂലൈ 2018 (17:23 IST)
ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനില്‍വച്ച് ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ ശിക്ഷാവിധി നാളെ. പ്രതികളായ അഞ്ച് പൊലീസുകാരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. ആറ് പൊലീസ് ഉദ്യോഗസ്ഥരായിരുന്നു കേസിലെ പ്രതികള്‍. ഒരാള്‍ വിചാരണയ്‌ക്കിടെ മരിച്ചു.

തിരുവനന്തപുരം സിബിഐ കോടതിയാണ് കോളിളക്കം ഉണ്ടാക്കിയ ഉദയകുമാര്‍ ഉരുട്ടികൊലക്കേസില്‍ വിധി പ്രഖ്യാപിച്ചത്. ഒന്നാം പ്രതിക്കും രണ്ടാം പ്രതിക്കും എതിരെ കൊലക്കുറ്റം ചുമത്തി. മറ്റുള്ളവര്‍ക്ക് നേരെ വ്യാജരേഖ ചമച്ച കുറ്റമാണ് ഉള്ളത്. 13 വർഷം മുമ്പ് നടന്ന കസ്റ്റഡി കൊലപാതകത്തിലാണ് വിധി.

2005 സെപ്തംബര്‍ 27നാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. മോഷണക്കുറ്റം ആരോപിച്ച് ശ്രീകണ്ഠേശ്വരം പാർക്കിൽ വച്ച് കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ സ്‌റ്റേഷിനില്‍ എത്തിച്ച് മര്‍ദ്ദിക്കുകയും ഉരുട്ടുകയുമായിരുന്നു. ഉരുട്ടിയതില്‍ പറ്റിയ പരിക്കുകള്‍ കൊണ്ടാണ് ഉദയകുമാര്‍ കൊല്ലപ്പെട്ടതെന്ന് ഫോറന്‍സിക് ഡോക്ടര്‍ ശ്രീകുമാരി മൊഴി നല്‍കിയിരുന്നു.

ഫോർട്ട് സിഐയുടെ സ്‌ക്വാഡിലുണ്ടായിരുന്ന ഒന്നാം പ്രതിയായ എഎസ്ഐ ജിതകുമാർ, രണ്ടാം പ്രതിയും സിവിൽ പൊലീസ് ഓഫീസറുമായ ശ്രീകുമാർ എന്നിവർക്കെതിരെ കൊലപാതകക്കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തി.

നാലാം പ്രതിയായ ഡിവൈഎസ്പി അജിത് കുമാർ, മുൻ എസ്പിമാരായ ഇകെ സാബു, ഹരിദാസ് എന്നിവർക്കെതിരെ ഗൂഢാലോചന, തെളിവു നശിപ്പിക്കൽ,വ്യാജ രേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞത്. വിചാരണക്കിടെ മൂന്നാം പ്രതി സോമൻ മരിച്ചതിനാൽ കേസിൽ നിന്ന് ഒഴിവാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പട്ടികജാതിക്കാരായതുകൊണ്ടാണോ വരാത്തതെന്ന് നാട്ടുകാരൻ‍; ക്ഷോഭിച്ച് മന്ത്രി സുധാകരന്‍