Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൈക്രോ ഫിനാന്‍സ് കേസ്: വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാന്‍ തീരുമാനം

മൈക്രോ ഫിനാന്‍സ് കേസ്: വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാന്‍ തീരുമാനം

മൈക്രോ ഫിനാന്‍സ് കേസ്: വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാന്‍ തീരുമാനം
തിരുവനന്തപുരം , ബുധന്‍, 6 ജൂലൈ 2016 (09:12 IST)
മൈക്രോ ഫിനാന്‍സ്കേസില്‍ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാന്‍ തീരുമാനം. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണിത്. പ്രാഥമിക അന്വേഷണത്തില്‍ വെള്ളാപ്പള്ളിക്കെതിരെ നിരവധി തെളിവുകള്‍ ലഭിച്ചിരുന്നു.
 
പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ വെള്ളാപ്പള്ളിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടു. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ അടുത്ത ആഴ്ച വെള്ളാപ്പള്ളിക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാനാണ് വിജിലൻസ് തീരുമാനം.
 
വെള്ളാപ്പള്ളി ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ ആയിരിക്കും കേസെടുക്കുക. 15 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിലാണ് കേസ്. സുപ്രീംകോടതി വിധിയുടെ നിയമലംഘനമാണോ ഇതെന്ന്  പരിശോധിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കര്‍ഷകര്‍ക്ക് നാല് ശതമാനം പലിശയ്ക്ക് കാര്‍ഷിക വായ്‌പ നല്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനം