ഇടത് സർക്കാറിൻ്റെ മൂക്കിൻ തുമ്പത്താണ് കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്ടിലെ ജാതിയത നടക്കുന്നത്, അടൂർ ഗോപലകൃഷ്ണനും കണ്ണടച്ചു സഹായിക്കുന്നു

Webdunia
തിങ്കള്‍, 12 ഡിസം‌ബര്‍ 2022 (13:02 IST)
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ചലച്ചിത്ര വിദ്യാഭ്യാസ സ്ഥാപനമായ കോട്ടയം കാഞ്ഞിരമറ്റം കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സിലെ ജാതിവിവേചനത്തിൽ പ്രതികരിക്കാതെ സർക്കാർ. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ വീട്ടിൽ പോലും സ്വീപ്പിങ്ങ് തൊഴിലാളികൾ പണിയെടുക്കേണ്ടി വരുന്നെന്നും ടൊയ്‌ലറ്റ് ബ്രഷ് ഉപയോഗിച്ച് കഴുകിയാൽ വൃത്തിയാകില്ലെന്ന് പറഞ്ഞ് കൈ കൊണ്ട് വൃത്തിയാക്കിച്ചിരുന്നുവെന്നും ഇൻസ്റ്റിറ്റ്യൂട്ടിലെ സ്വീപ്പിങ് തൊഴിലാളികൾ ആരോപിക്കുന്നു.
 
ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലീനിങ് ജോലികൾ മാത്രം ചെയ്യാം വീടുപണിക്ക് പോകാൻ പറ്റില്ലെന്ന് പറഞ്ഞാൽ ജോലിയിൽ നിന്നും പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും  ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി അധിക്ഷേപവും ദളിത് വിരുദ്ധതയും ചെയർമാൻ അടൂർ ​ഗോപാലകൃഷ്ണന് നേരിട്ടറിയാമെന്നും തൊഴിലാളികൾ പറയുന്നു.വിദ്യാർഥികളും സ്ഥാപനത്തിൽ ജാതീയമായ വിവേചനം നേരിടുന്നുവെന്നാണ് വ്യക്തമാക്കുന്നത്.
 
അതേസമയം ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടർ ശങ്കർ മോഹനെതിരെ വിദ്യാർഥികളും ക്ലീനിങ് തൊഴിലാളികളും ആരോപിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ശങ്കർ മോഹൻ ജാതി വിവേചനം കാണിക്കുന്ന ആളല്ലെന്നും സമരം ചെയ്യുന്നവരുടെ ഉദ്ദേശം സ്ഥാപനത്തെ നശിപ്പിക്കുകയാണെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
 
അതേസമയം വിഷയം മുഖ്യധാരയിൽ ഉയർന്നു വന്നിട്ടും ഒരു ദളിത് രാഷ്ട്രപതിയുടെ പേരിലുള്ള സ്ഥാപനത്തിൽ ഇത്തരം ആരോപണം ഉയർന്നിട്ടും വിഷയത്തിൽ സർക്കാർ പ്രതികരണം ഒന്നും തന്നെ നടത്തിയിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

ബിഹാറിൽ നടന്നത് എസ്ഐആർ കള്ളക്കളി, ഈ കളി മറ്റ് സംസ്ഥാനങ്ങളിൽ നടക്കില്ല: അഖിലേഷ് യാദവ്

അടുത്ത ലേഖനം
Show comments