Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാലഭാസ്‌കറിന്റെ മരണം: അന്വേഷണം സിബിഐയ്‌ക്ക് വിട്ടു, സ്വർണക്കളളകടത്ത് ആരോപണങ്ങളും അന്വേഷിക്കും

ബാലഭാസ്‌കറിന്റെ മരണം: അന്വേഷണം സിബിഐയ്‌ക്ക് വിട്ടു, സ്വർണക്കളളകടത്ത് ആരോപണങ്ങളും അന്വേഷിക്കും
, തിങ്കള്‍, 13 ജൂലൈ 2020 (12:35 IST)
വയലിനിസ്റ്റ് ബാലഭാസ്‌‌കറും മകളും കാറപകടത്തിൽ മരിച്ച കേസിന്റെ അ‌ന്വേഷണം സംസ്ഥാന സർക്കാർ സിബിഐ‌യ്ക്ക് വിട്ടു.ബാലഭാസ്‌കറിന്റെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ നടപടി. ബാലഭാസ്‌കറിന്റെ മരണത്തില്‍ അസ്വഭാവികത ഇല്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.ഇതോടെ കേസുമായി ബന്ധപ്പെട്ട് ഉയർന്ന സ്വർണക്കള്ളകടത്ത് ആരോപണങ്ങളും സിബിഐയുടെ മേൽനോട്ടത്തിന് കീഴിൽ അന്വേഷിക്കും.
 
അന്വേഷണം സിബിഐക്കു വിടുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കട്ടെ എന്ന നിലപാടിലായിരുന്നു പൊലീസ്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ബാലഭാസ്‌കറിന്റെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഡിജിപി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ യോഗം വിളിച്ചു. അപകടത്തില്‍ ദുരൂഹതയില്ലെന്നാണു ക്രൈംബ്രാഞ്ചിന്റെ നിലപാട്. ബാലഭാസ്‌കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയതു കാറിന്റെ അമിതവേഗം മൂലമുള്ള സ്വാഭാവിക അപകടമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം, ചികിത്സയിലിരുന്ന കോട്ടയം സ്വദേശി മരിച്ചു, ഉറവിടം വ്യക്താമല്ല