മലപ്പുറം ജില്ല സഹകരണബാങ്കില്‍ 266 കോടി രൂപയുടെ നിക്ഷേപം; നിക്ഷേപകരുടെ വിവരങ്ങള്‍ ഹാജരാക്കാന്‍ ബാങ്കിന് സി ബി ഐ നിര്‍ദ്ദേശം
നിക്ഷേപകരുടെ വിവരങ്ങള്‍ ഹാജരാക്കാന്‍ ബാങ്കിന് സി ബി ഐ നിര്‍ദ്ദേശം
മലപ്പുറം ജില്ല സഹകണബാങ്കില്‍ നിന്ന് കണക്കില്‍പ്പെടാത്ത നിക്ഷേപം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സി ബി ഐ നടത്തിയ റെയ്‌ഡിലാണ് 266 കോടി രൂപയുടെ നിക്ഷേപം കണ്ടെത്തിയത്. ഈ നിക്ഷേപത്തില്‍ ഭൂരിഭാഗത്തിനും കൃത്യമായ രേഖകളില്ലെന്നാണ് അന്വേഷണത്തില്‍ സി ബി ഐ കണ്ടെത്തിയിരിക്കുന്നത്.
പ്രാഥമിക സഹകരണസംഘങ്ങളില്‍ നിന്നാണ് നിക്ഷേപം ബാങ്കിലെത്തിയത്. മലപ്പുറം ജില്ല സഹകരണ ബാങ്കിന് 120 സഹകരണസംഘങ്ങളുണ്ട്. 50 ലക്ഷം രൂപ മുതല്‍ അഞ്ചു കോടി രൂപ വരെ വിവിധ നിക്ഷേപങ്ങളാണ് നടന്നിരിക്കുന്നത്.
കൃത്യമായ രേഖകള്‍ ഇല്ലാത്തതിനാല്‍ നിക്ഷേപം നടത്തിയവര്‍ അക്കൌണ്ട് തുറക്കാന്‍ നല്കിയ ഫോറവും വിവരങ്ങളും ഹാജരാക്കാന്‍ സി ബി ഐ നിര്‍ദ്ദേശിച്ചു. പണം നിക്ഷേപിച്ചവരുടെ സോഴ്സ് അടക്കം കണ്ടെത്താന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും സി ബി ഐ വ്യക്തമാക്കി. അതേസമയം, നിക്ഷേപങ്ങള്‍ക്ക് എല്ലാം കൃത്യമായ രേഖകള്‍ ഉണ്ടെന്നാണ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നത്.