ചാരക്കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി - സംസ്ഥാന സർക്കാർ നഷ്‌ടപരിഹാരം നല്‍കണമെന്നും നിര്‍ദേശം

ചാരക്കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി - സംസ്ഥാന സർക്കാർ നഷ്‌ടപരിഹാരം നല്‍കണമെന്നും നിര്‍ദേശം

Webdunia
ബുധന്‍, 9 മെയ് 2018 (15:57 IST)
ഐഎസ്ആർഒ ചാരക്കേസിൽ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ കുരുക്കിയ ഉദ്യോഗസ്ഥർക്കെതിരെ സിബിഐ അന്വേഷണം വേണ്ടെന്നു സുപ്രീംകോടതി വാക്കാൽ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ തലത്തിലുള്ള അന്വേഷണം പോരെയെന്നും കോടതി അഭിപ്രായപ്പെട്ടു. കേസിൽ വാദം കേൾക്കൽ നാളെയും തുടരും.

അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ക്രിമനൽ പ്രോസിക്യൂഷന് നിർദേശം നൽകാനാവില്ലെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

അതേസമയം,​നമ്പി നാരായണന് നൽകേണ്ട നഷ്ടപരിഹാരം സംസ്ഥാന സർക്കാർ നൽകണം. ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥരിൽ നിന്ന് സർക്കാരിന് പിന്നീട് ഈ തുക ​ഈടാക്കാമെന്നും കോടതി പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥരായ മുൻ ഡിജിപി സിബി മാത്യൂസ് റിട്ട. എസ്പിമാരായ കെകെ ജോഷ്വാ, എസ് വിജയൻ എന്നിവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

നമ്പി നാരായണനെ കേസിൽ കുടുക്കി കരുതിക്കൂട്ടി പീഡിപ്പിക്കുകയായിരുന്നുവെന്നും ഇതിന് പിന്നിലുള്ളവരെ കണ്ടെത്തണമെങ്കിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നുമാണ് രാവിലെ സിബിഐ കോടതിയില്‍ വ്യക്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

കോടതിയുടെ 'കാലുപിടിച്ച്' രാഹുല്‍ ഈശ്വര്‍; അതിജീവിതയ്‌ക്കെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്യാമെന്ന് അറിയിച്ചു

ബി എൽ ഒ മാർക്കെതിരെ അതിക്രമം ഉണ്ടായാൽ കർശന നടപടി,കാസർകോട് ജില്ലാ കളക്ടർ

Rahul Mamkootathil: രണ്ടാം ബലാംത്സംഗ കേസില്‍ രാഹുലിനു തിരിച്ചടി; അറസ്റ്റിനു തടസമില്ല

രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ തട്ടും, നടി റിനിക്ക് വധഭീഷണി, പോലീസിൽ പരാതി നൽകി

അടുത്ത ലേഖനം
Show comments