Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസുകൾ വേഗത്തിലാക്കണമെന്ന് സുപ്രീം കോടതി

വാർത്ത ദേശീയം ബാലപീഡനം സുപ്രീം കോടതി News National Child Rape Supreme court
, ചൊവ്വ, 1 മെയ് 2018 (17:20 IST)
ന്യൂഡൽഹി: കുട്ടികൾക്കെതിരെയുള്ള ലൈംഗീക അതിക്രമവുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ പരിഗണിക്കണമെന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ച് രാജ്യത്തെ എല്ലാ ഹൈക്കോടതികൾക്കും സുപ്രീം കോടതി നിർദേശം നൽകി.  
 
ദിനം‌പ്രതി കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ 12 വയസ്സിൽ താഴെയുള്ള ക്കൂട്ടീകളോടുള്ള ലൈംഗിക അതിക്രമങ്ങൾക്ക് വധശിക്ഷ നൽകൻ കേന്ദ്ര സർക്കാർ പോക്സോ നിയമത്തിൽ ഭേതഗതി വരുത്തിയിരുന്നു.
 
ഇതിനു പിന്നാലെയാണ് കേസുകൾ വേഗത്തിൽ പരിഗണിക്കാൻ സുപ്രീം കോടതിയുടെ നിർദേശം. നടപടികൾ നിരീക്ഷിക്കുന്നതിനായി എല്ലാ ഹൈക്കോടതികളിലും പ്രത്യേക സമിതിയെ രൂപീകരിക്കാനും ഹൈക്കോടതികൾക്ക് സുപ്രീം കോടതി നിർദേശം നൽകിയിട്ടുണ്ട്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോദിയെ കള്ളനെന്ന് വിളിക്കാൻ പാടില്ല? - പണികിട്ടിയത് പ്രകാശ് രാജിനും ജിഗ്നേഷ് മേവാനിക്കും