സാംസങ് ഫോണ്‍, വാച്ച് എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ആണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇവരുടെ അറിയിപ്പ് പ്രകാരം സാംസങ്ങിന്റെ ചില ഫോണുകളിലെയും ഗാലക്‌സി വാച്ചുകളിലെയും പ്രോസസ്സുകളുടെ ദുര്‍ബലതയെ പറ്റിയാണ് എടുത്തു പറഞ്ഞിരിക്കുന്നത്. ഈ പ്രോസസറുകളില്‍ ഉള്ള യൂസാഫ്റ്റര്‍ ഫ്രീ എന്ന ഒരുതരം ബഗ്ഗ് ആണ് ഇത്തരത്തില്‍ ചൂഷണത്തിന് ഉപയോഗിക്കുന്നത്. ഈ ബഗ് ഉള്ള ഫോണുകളും വാച്ചുകളും ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷാ ഭീഷണിയുണ്ട്. എക്‌സിനോസ് 9820, എക്‌സിനോസ് 9825, എക്‌സിനോസ് 980, എക്‌സിനോസ് 990 , എക്‌സിനോസ് 850 എന്നീ മൊബൈല്‍ പ്രോസസ്സറുകളിലും ഡബ്ല്യൂ 920 എന്ന വാച്ച് പ്രോസസറിലും ആണ് ഈ ബഗ് ഉള്ളത്.
അതുകൊണ്ടുതന്നെ ഇത്തരം പ്രോസസുകള്‍ ഉള്ള ഉപകരണങ്ങള്‍ക്കാണ് ഭീഷണി. നിങ്ങളുടെ ഫോണില്‍ ഏതുതരം പ്രോസസര്‍ ആണ് എന്ന് നോക്കുകയാണ് ആദ്യം ചെയ്യേണ്ടത്. എന്നാല്‍ മാത്രമേ സുരക്ഷാ ഭീഷണിയുണ്ടോ എന്ന് അറിയാന്‍ പറ്റു. അതിനായി സെറ്റിംഗ്‌സിലെ എബൗട്ട് ഫോണിലെ പ്രോസസര്‍ ഡീറ്റെയില്‍സ് എടുത്തു നോക്കുക. രണ്ടാമത് ചെയ്യാനാകുന്നത് അപ്‌ഡേറ്റുകള്‍ എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന് നോക്കേണ്ടതാണ്. പുതിയ അപ്‌ഡേറ്റ് വന്നിട്ടുണ്ടെങ്കില്‍ അത് അപ്‌ഡേറ്റ് ചെയ്യുകയും ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യുകയും ചെയ്യുക.