Webdunia - Bharat's app for daily news and videos

Install App

സ്കൂട്ടറില്‍ യാത്രചെയ്യവേ യുവതിയുടെ മാല കവര്‍ന്നു

സ്കൂട്ടറില്‍ യാത്ര ചെയ്യവേ ടെക്നോപാര്‍ക്ക് ജീവനക്കാരിയുടെ 6 പവന്‍റെ സ്വര്‍ണ്ണമാല അക്രമി പൊട്ടിച്ചെടുത്തു രക്ഷപ്പെട്ടു.

Webdunia
വ്യാഴം, 3 നവം‌ബര്‍ 2016 (15:42 IST)
സ്കൂട്ടറില്‍ യാത്ര ചെയ്യവേ ടെക്നോപാര്‍ക്ക് ജീവനക്കാരിയുടെ 6 പവന്‍റെ സ്വര്‍ണ്ണമാല അക്രമി പൊട്ടിച്ചെടുത്തു രക്ഷപ്പെട്ടു. പിരപ്പന്‍കോട് ആര്‍.എ.ഹൌസില്‍ അഭിര എന്ന 23 കാരിയുടെ മാലയാണു കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടത്.

കഴിഞ്ഞ ദിവസം രാവിലെ എട്ടരമണിയോടെ മാതാവുമൊത്ത് സ്കൂട്ടറില്‍ പോകവേ പോത്തന്‍കോട് പൂലന്തറ ശാന്തിഗിരി പെട്രോള്‍ പമ്പിനു സമീപം വച്ചായിരുന്നു സംഭവം. കറുത്ത പള്‍സര്‍ ബൈക്കില്‍ യുവതിയെ പിന്തുടര്‍ന്നിരുന്ന യുവാവ് സ്കൂട്ടര്‍ തടഞ്ഞു നിര്‍ത്തിയാണു മാല പൊട്ടിച്ചെടുത്തത്. എന്നാല്‍ പിടിവലിക്കിടെ യുവതിക്ക് ഒന്നര പവനോളം തിരികെ ലഭിച്ചു.

വിവരമറിഞ്ഞ പൊലീസ് ഉടന്‍ തന്നെ പരിസരപ്രദേശങ്ങളില്‍ ഊര്‍ജ്ജിതമായ അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വട്ടപ്പാറയിലും കാട്ടായിക്കോണത്തും ഇതിനു സമാനമായ സംഭവം നടന്നിരുന്നു.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ന്യൂ ഇയർ രാത്രിയിൽ തൃശൂരിൽ 30 കാരനെ 14 കാരൻ കുത്തിക്കൊലപ്പെടുത്തി

വൈദ്യുതി ലൈനുകള്‍ക്ക് സമീപം തോട്ടി ഉപയോഗിക്കാതിരിക്കുന്നതാണ് സുരക്ഷിതം; ഇക്കാര്യങ്ങള്‍ അറിയണം

എം ടിക്ക് കലോത്സവദേവിയിൽ ആദരം: പ്രധാനവേദിയുടെ പേര് എംടി- നിള എന്നാക്കി

പരസ്പരം കേൾക്കു, മൊബൈൽ ഫൊൺ മാറ്റിവെച്ച് തുറന്ന് സംസാരിക്കു, കുടുംബങ്ങളോട് മാർപാപ്പ

നൃത്ത പരിപാടിയില്‍ പങ്കെടുത്ത കുട്ടികളെയും പറ്റിച്ചു; 390 രൂപയ്ക്ക് വാങ്ങിയ സാരി കുട്ടികള്‍ക്ക് വിറ്റത് 1600 രൂപയ്ക്ക്

അടുത്ത ലേഖനം
Show comments