Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബൈക്കിൽ ചുറ്റി മാലപൊട്ടിച്ച രണ്ടു പേരെ അറസ്റ്റ് ചെയ്തു

ബൈക്കിൽ ചുറ്റി മാലപൊട്ടിച്ച രണ്ടു പേരെ അറസ്റ്റ് ചെയ്തു

എ കെ ജെ അയ്യര്‍

, വെള്ളി, 16 ഡിസം‌ബര്‍ 2022 (19:26 IST)
കൊല്ലം : ബൈക്കിൽ ചുറ്റി സ്ത്രീകളുടെ മാല പൊട്ടിച്ചു കടന്നുകളഞ്ഞ രണ്ടു യുവാക്കളെ പോലീസ് അറസ്റ്ററ് ചെയ്തു. കല്ലറ പാങ്ങോട് ഭരതന്നൂർ ലെനിൻ കുന്നിൽ ഷീജ ഭവനിൽ ഷിബിൻ (32), കുളത്തൂപ്പുഴ ചോഴിയക്കോട് അഭയ് വിലാസം വീട്ടിൽ വിഷ്‌ണു (30) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ബാങ്കിലേക്ക് വന്ന ആൽത്തറമൂട് വായിലിറക്കാത്തതു വാഴവിള വീട്ടിൽ ജഗദമ്മ എന്ന 75 കാരിയുടെ മാല സ്റേഡിയത്തിനടുത്ത് വച്ച് ഇവർ പൊട്ടിച്ചു കടന്നിരുന്നു. പരാതിയെ തുടർന്ന് പല സ്ഥലങ്ങളിലുള്ള നിരീക്ഷണ ക്യാമാറാ ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസിന് ബൈക്ക് നമ്പർ ലഭിച്ചത്. തുടർന്നാണ് ഷിബിനെ പിടികൂടിയത്.

ഒരു മാസം മുമ്പ് കടയ്ക്കൽ ആനപ്പാറയിലെ വീടിനു മുന്നിൽ നിന്ന വീട്ടമ്മയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചതും ഈ സംഘമാണെന്ന് പോലീസ് പറഞ്ഞു. വെഞ്ഞാറമൂട്, പാലോട്, പാങ്ങോട് എന്നീ പോലീസ് സ്റ്റേഷൻ പരിധിയിലെ മാലമോഷണ കേസിലെ പ്രതിയായ ഷിബിൻ പാലോട് പോലീസ് സ്റ്റേഷൻ അതിർത്തിയിലുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിടിയിലായി റിമാൻഡിൽ ജയിലിൽ കഴിഞ്ഞിട്ടുള്ള ആളാണ്.

മാല പൊട്ടിച്ചു കിട്ടുന്ന കാശുകൊണ്ട് ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇവരുടെ രീതി. കടയ്ക്കൽ ഇൻസ്‌പെക്ടർ എം.രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.     

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇരിക്കൂറില്‍ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ റാഗിങ് കേസ്