Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ എല്ലാം ബ്ലോക്ക് ആയെന്നും ഇത് പരിഹരിക്കാന്‍ ഏതെങ്കിലും നമ്പറില്‍ ക്ലിക്ക് ചെയ്യാനും ആവശ്യപ്പെടും

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

രേണുക വേണു

, ബുധന്‍, 13 നവം‌ബര്‍ 2024 (16:05 IST)
സൈബര്‍ തട്ടിപ്പുകള്‍ പെരുകുന്ന സാഹചര്യത്തില്‍ നിങ്ങള്‍ക്ക് വരുന്ന ഓരോ ഫോണ്‍ കോളുകളിലും സന്ദേശങ്ങളിലും അതീവ ജാഗ്രത പാലിക്കുക. ഒരു സെക്കന്റ് നേരത്തെ അശ്രദ്ധ മതി നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടപ്പെടാന്‍. തട്ടിപ്പിനായി ആര്‍ബിഐയുടെ പേരില്‍ പോലും ഇപ്പോള്‍ വ്യാജ ഫോണ്‍ കോളുകളും സന്ദേശങ്ങളും വരുന്നുണ്ട്. 
 
+9911039160 എന്ന നമ്പറില്‍ നിന്ന് വന്ന ഓട്ടോമാറ്റഡ് കോളില്‍ ഒരു സ്ത്രീ സ്വയം പരിചയപ്പെടുത്തുന്നത് 'ആര്‍ബിഐയില്‍ നിന്നാണ് വിളിക്കുന്നത്' എന്നാണ്. നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ എല്ലാം ബ്ലോക്ക് ആയെന്നും ഇത് പരിഹരിക്കാന്‍ ഏതെങ്കിലും നമ്പറില്‍ ക്ലിക്ക് ചെയ്യാനും ആവശ്യപ്പെടും. പിന്നീട് സ്വകാര്യ വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചോദിച്ചറിയും. ഇതിലൂടെ സാമ്പത്തിക തട്ടിപ്പാണ് ഇത്തരക്കാര്‍ ലക്ഷ്യമിടുന്നത്. ഒരു കാരണവശാലും നിങ്ങളുടെ ബാങ്ക് വിവരങ്ങളും സ്വകാര്യ വിവരങ്ങളും മറ്റൊരാള്‍ക്ക് കൈമാറരുത്. 
 
ഇത്തരം വ്യാജ സന്ദേശങ്ങളോ ഫോണ്‍ കോളുകളോ ലഭിച്ചാല്‍ ഉടന്‍ തന്നെ 'ചക്ഷു' പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുക. ഇന്ത്യയിലെ ടെലി കമ്യൂണിക്കേഷന്‍സ് വകുപ്പ് ആരംഭിച്ച സഞ്ചാര്‍ സാതി എന്ന വെബ് പോര്‍ട്ടലില്‍ നിങ്ങള്‍ക്ക് ഈ നമ്പറിനെ കുറിച്ച് പരാതിപ്പെടാന്‍ സാധിക്കും.

 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നൽകിയ സ്നേഹത്തിന് പകരം നൽകാാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി