തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ കൊവിഡ് വ്യാപനം വർധിയ്ക്കുമെന്ന് ആരോഗ്യ വിദഗ്ധർ. നിലവിൽ സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ രണ്ടാം തരംഗം എപ്പോൾ വേണമെങ്കിലും സംഭവിയ്ക്കാം. സ്ഥാനാർത്ഥികളും പ്രവർത്തകരും വോട്ടർമാരും കർശന നിയന്ത്രണങ്ങൾ പാലിച്ചാൽ മാത്രമേ വ്യാപനത്തിന്റെ തീവ്രത കുറയ്ക്കനാകു എന്ന് കേരള സാമൂഹിക സുരക്ഷ ഡയറക്ടർ ഡോക്ടർ മുഹമ്മദ്ദ് അഷീൽ പറഞ്ഞു.
കേരളത്തിൽ ഒക്ടോബാർ 17 മുതൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. അധികം വൈകതെ തന്നെ രോഗ വ്യാപനത്തിൽ വലിയ കുറവുണ്ടാകും എന്നാണ് പ്രതീക്ഷിയ്ക്കുന്നത്. എന്നാൽ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രോഗ വ്യാപനം വീണ്ടും വർധിച്ചേയ്ക്കാം. ഡൽഹിയിൽ കൊവിഡിന്റെ രണ്ടാം വരവ് കേരളത്തിനുള്ള മുന്നറിയിപ്പാണ് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൃത്യമായ ബോധവത്കരണം നടത്തിയിട്ടും തെരഞ്ഞെടുപ്പ് രംഗത്ത് ഇതൊന്നും പാലിയ്ക്കപ്പെടുന്നില്ലെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.