ചന്ദ്രിക കുമാരി കൊലക്കേസ് : പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ

എ കെ ജെ അയ്യർ
ബുധന്‍, 28 ഓഗസ്റ്റ് 2024 (17:19 IST)
തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ ഏറെ വിവാദമായ ആനാവൂര്‍ ചന്ദ്രിക കുമാരി കൊലക്കേസിലെ പ്രതിയെ കോടതി ഇരട്ട ജീവപര്യന്തം തടവം ശിക്ഷയ്ക്ക് വിധിച്ചു.  സ്വര്‍ണ്ണവും പണവും കവര്‍ച്ച ചെയ്തു കൊലപ്പെടുത്തിയ ആനാവൂര്‍ ചന്ദ്രിക കുമാരി കൊലക്കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവു ശിക്ഷയ്‌ക്കൊപ്പു ഒരു ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചു.
 
 കേസിലെപ്രതിയായ നെയ്യാറ്റിന്‍കര താലൂക്കില്‍ ആനാവൂര്‍ പള്ളിയോട് ആഴംകുളം അമ്പൂതല വീട്ടില്‍ ശ്രീധരന്‍ നായര്‍ മകന്‍ രാജേഷ് (44) എന്ന് വിളിക്കുന്ന സുനീഷിനെയാണ് ശിക്ഷിച്ചത്. പ്രതി സുനീഷുമായി അവിഹിത ബന്ധത്തില്‍ കഴിഞ്ഞു വരവേ വിവാഹം കഴിക്കണമെന്ന് ചന്ദ്രിക ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്  ചന്ദ്രികയെ ഏതു വിധേനയും ഒഴിവാക്കണമെന്നു പ്രതി തീരുമാനിച്ചു.
 
തുടര്‍ന്ന് സുനീഷ് ചദ്രികയെ വര്‍ക്കലയില്‍ കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ശരീരത്തില്‍ അണിഞ്ഞിരുന്ന സ്വര്‍ണ്ണാഭരണങ്ങളു പ്രതി കവര്‍ന്നിരുന്നു.
 
 തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍. രാജേഷിന്റേതാണ് ഉത്തരവ്. പിഴ ഒടുക്കാത്ത പക്ഷം ആറുമാസ അധിക കഠിന തടവും, കൂടാതെ കവര്‍ച്ച നടത്തിയതിന് മൂന്നു വര്‍ഷ കഠിന തടവിനും പ്രതിക്ക് ശിക്ഷ വിധിച്ചു.
 
നെയ്യാറ്റിന്‍കര താലൂക്കില്‍ ആനാവൂര്‍ വില്ലേജില്‍ കോട്ടയ്ക്കല്‍ ദേശത്ത് പാലിയോട് ആഴംകുളം മേലേക്കര പുത്തന്‍വീട്ടില്‍ ചന്ദ്രിക (42) എന്ന് വിളിക്കുന്ന ചന്ദ്രിക കുമാരിയാണ് കൊല്ലപ്പെട്ടത്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

കൊല്ലത്ത് പരിശീലനത്തിനിടെ കണ്ണീര്‍വാതക ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments