കൊവിഡ് മരണസംഖ്യ നിശ്ചയിക്കുന്നതിലെ മാനദണ്ഡത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യം. പ്രതിപക്ഷനേതാവ് വിഡി സതീശനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ വാക്‌സിന്‍ ക്ഷാമവും മരണനിരക്കിലെ അവ്യക്തതയും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിയന്തരപ്രമേയം നിയമസഭയില്‍ ബഹളത്തില്‍ കലാശിച്ചു. കൊവിഡ് പ്രതിരോധപ്രവര്‍ത്തരെ ഇകഴ്ത്താന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പരാമര്‍ശമാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്.