Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേര‌‌‌‌ള തീരത്തെ മഴമേഘങ്ങൾക്ക് ഘടനാമാറ്റം, മേഘവിസ്‌ഫോടനങ്ങൾക്ക് സാധ്യത കൂടുതൽ

കേര‌‌‌‌ള തീരത്തെ മഴമേഘങ്ങൾക്ക് ഘടനാമാറ്റം, മേഘവിസ്‌ഫോടനങ്ങൾക്ക് സാധ്യത കൂടുതൽ
, വെള്ളി, 13 മെയ് 2022 (16:40 IST)
കേരളതീരം ഉൾപ്പെട്ട ഇന്ത്യയുടെ പടിഞ്ഞാറൻ തീരമേഖലയിൽ മൺസൂൺ കാലയളവിലെ മഴപ്പെയ്ത്തിന്റെ സ്വഭാവം മാറുന്നതായി പഠനം. മഴ മേഘങ്ങളുടെ ഘടന മാറുന്നതിനാൽ കാലവർഷം കൂടുതൽ കനക്കാനാണ് സാധ്യതയെന്ന് നേച്ചർ മാഗസിനിൽ പ്രസിദ്ധീകരിച്ച ജേണലിൽ പറയുന്നു.
 
മൺസൂൺ സീസണിൽ രണ്ട് കാലയളവിലായി(1980-1999, 2000-2019) നടത്തിയ പഠനത്തിലാണ് മൺസൂൺ കാലയളവിൽ മേഘങ്ങളുടെ ഘടനയിലും സ്വഭാവത്തിലും സംഭവിച്ച മാറ്റങ്ങൾ തിരിച്ചറിഞ്ഞത്.മേഘങ്ങള്‍ കുത്തനെ ഉയരത്തില്‍ വ്യാപിച്ച് ശക്തിപ്പെടുന്നു. ഇത് മഴയുടെ അളവ് കൂട്ടുകയും മഴ രൂപീകരണ പക്രിയ വേഗത്തിലാക്കുകയും ചെയ്യുന്നു.
 
ഇത്തരം മേഘങ്ങളുടെ രൂപികരണവും മേഘവിസ്ഫോടനവുമാണ് 2019 ഓഗസ്റ്റ് മാസത്തില്‍ കേരളം നേരിട്ട പ്രളയത്തിന് കാരണമെന്ന് മുന്‍പഠനങ്ങളില്‍ വ്യക്തമായിരുന്നു. ഇത്തരത്തിൽ മേഘവിസ്‌പോടനങ്ങള്‍ക്ക് അനുകൂലമായ രീതില്‍ മേഘങ്ങള്‍ക്ക് പശ്ചിമതീരത്ത് ഘടനാമാറ്റം സംഭവിക്കുന്നത് മഴയുടെ തീവ്രത കൂടുന്നതന്നും അന്തരീക്ഷ അസ്ഥിരതയ്ക്കും കാരണമാകുന്നുവെന്നാണ് പഠനത്തിൽ പറയുന്നത്.അറബിക്കടലില്‍ തീരമേഖലയിലെ ഉപരിതല താപനിലയിലെ ആശങ്കാജനകമായ വര്‍ധനയാണ് ഇതിന് കാരണമായി വിദഗ്‌ധർ ചൂണ്ടികാണിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുഎഇയില്‍ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം