മുരുകന്റെ മരണം: ആറ് ഡോക്‌ടർമാർ പ്രതികള്‍, വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം അറസ്റ്റെന്നും അന്വേഷണ സംഘം
മുരുകന്റെ മരണം: ചികിത്സയിൽ വീഴ്‌ച വരുത്തിയ ആറ് ഡോക്‌ടർമാർ പ്രതികൾ
ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് തമിഴ്നാട് സ്വദേശി മുരുകൻ മരണമടഞ്ഞ സംഭവത്തില്‍ ആറ് ഡോക്‌ടർമാർ പ്രതികളാകും. മുരുകനെ ചികിത്സിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സീനിയർ റസിഡന്റ് ഡോക്ടറും രണ്ടാം വർഷ പി ജി വിദ്യാർത്ഥിയും ഗുരുതര വീഴ്ച വരുത്തിയെന്നും അന്വേഷണസംഘം കണ്ടെത്തി.
കൂടാതെ കൊല്ലം മെഡിസിറ്റി, മെഡിട്രിന എന്നീ ആശുപത്രികളിലെ ഡോക്ടർമാരെയും പ്രതികളാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഈ ഡോക്‌ടർമാർ ഒന്നുമനസുവച്ചിരുന്നെങ്കില്‍ മുരുകന്റെ ജീവൻ രക്ഷിക്കാമായിരുന്നു എന്നും അന്വേഷണ സംഘം കണ്ടെത്തി.
കേസിൽ നിന്ന് കൊല്ലം കിംസ്, എസ്.യു.ടി റോയൽ ആശുപത്രികളെ ഒഴിവാക്കി. കേസിൽ 45 സാക്ഷികളാണുള്ളത്. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം പ്രതിചേർക്കപ്പെടുന്ന ഡോക്ടർമാരെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും.