Select Your Language

Notifications

webdunia
webdunia
webdunia
webdunia

നികുതി വെട്ടിപ്പ് കേസിൽ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം, ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം

നികുതി വെട്ടിപ്പ് കേസിൽ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം, ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം

അഭിറാം മനോഹർ

, ചൊവ്വ, 31 ഡിസം‌ബര്‍ 2019 (15:51 IST)
പുതുച്ചേരി വാഹന രജിസ്ട്രേഷൻ നികുതി വെട്ടിപ്പ് കേസിൽ നടനും എം പിയുമായ സുരേഷ്ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകി. 2010 ജനുവരി 20 നാണ് സുരേഷ് ഗോപിയുടെ PY 01 BA 999 എന്ന നമ്പറിലുള്ള ഔഡി കാർ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തത്. പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത അദ്ദേഹം പുതുച്ചേരിയിൽ താമസിച്ചുവെന്നതിന് വ്യാജരേഖകളും നിർമിച്ചുവെന്നാണ് കേസ്. ഇതാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
 
സുരേഷ് ഗോപി ഹാജരാക്കിയ വാടക കരാർ ഉൾപ്പെടെയുള്ള രേഖകൾ വ്യാജമാണെന്നാണ്  അന്വേഷണത്തിലെ കണ്ടെത്തൽ. അപ്പാർട്ട്മെന്റ് അസോസിയേഷൻ ഭാരവാഹിയും ഇതേകാര്യം തന്നെയാണ് അന്വേഷണസംഘത്തോട് പറഞ്ഞത്. രേഖകൾ സാക്ഷ്യപ്പെടുത്തിയ നോട്ടറി അഭിഭാഷകൻ തന്റെ വ്യാജ ഒപ്പും സീലുമാണ് ഉപയോഗിച്ചതെന്നും ഇയാൾ മൊഴി നൽകി. സുരേഷ് ഗോപിയുടെ മറ്റൊരു വാഹനത്തിന്റെ നികുതി തട്ടിപ്പിലും ക്രൈംബ്രാഞ്ച് സംഘം ഉടൻ കുറ്റപത്രം സമർപ്പിക്കും

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓടുന്ന ട്രെയിനിന്‍റെ വാതിലില്‍ തൂങ്ങി അഭ്യാസം; തൂണില്‍ തട്ടി വീണ് ദാരുണാന്ത്യം; വീഡിയോ