പിന്തുടർന്ന് ശല്യം ചെയ്തു, ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തി; ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

നിഹാരിക കെ.എസ്
ബുധന്‍, 4 ജൂണ്‍ 2025 (08:50 IST)
കൊച്ചി: നടി ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. നടിക്കെതിരെ ബോബി ചെമ്മണ്ണൂര്‍ നിരന്തരം ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
 
നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെയാണ് ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ പലര്‍ക്കുമെതിരെ ബോബി ചെമ്മണ്ണൂര്‍ ലൈംഗികാധിക്ഷേപം നടത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇതിന്റെ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ബോബി ചെമ്മണ്ണൂരിനെതിരെ രണ്ട് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ലൈംഗികാധിക്ഷേപത്തിന് പുറമേ പിന്തുടര്‍ന്ന് ശല്യം ചെയ്തതിന്റെ വകുപ്പുമാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയത്. നടിയുടെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.
 
കേസില്‍ അറസ്റ്റിലായ ബോബി കാക്കനാട് ജയിലില്‍ റിമാന്‍ഡിലായിരുന്നു. ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് പുറത്തിറങ്ങിയത്. ജയില്‍ മോചിതനായ ശേഷം നടിയോട് പരസ്യമായി മാപ്പ് ചോദിച്ച് ബോബി ചെമ്മണ്ണൂര്‍ രംഗത്തെത്തിയിരുന്നു. മാര്‍ക്കറ്റിങ്ങിനായി പലതും പറയാറുണ്ടെന്നും അറിഞ്ഞുകൊണ്ട് ആരെയും ദ്രോഹിച്ചിട്ടില്ലെന്നുമായിരുന്നു ബോബി ചെമ്മണ്ണൂര്‍ അഭിപ്രായപ്പെട്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുരുഷ പ്രേക്ഷകർ ലോകയ്ക്ക് കയ്യടിച്ചത് കണ്ട് അതിശയിച്ചു: കല്യാണി പ്രിയദർശൻ

Nepal Social Media ban: സോഷ്യൽ മീഡിയ നിരോധിച്ചു, നേപ്പാളിൽ തെരുവിലിറങ്ങി ജെൻ സി, സംഘർഷത്തിൽ ഒരു മരണം

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

യുവതിക്ക് മെസേജ് അയച്ച സംഭവത്തിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അഷ്ടമിരോഹിണി ഞായറാഴ്ച: ഗുരുവായൂരിൽ 40,000 പേർക്കുള്ള സദ്യ ഒരുക്കും, നടക്കുന്നത് 200ലേറെ കല്യാണങ്ങൾ

കൊച്ചി കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലറെ മകന്‍ കുത്തി പരുക്കേല്‍പ്പിച്ചു

മോദിയുടെ എഴുപത്തഞ്ചാം ജന്മദിനം, കളറാക്കാൻ ബിജെപി, രണ്ടാഴ്ച നീളുന്ന പരിപാടികൾ!

Exclusive: സിനിമാ രംഗത്തുനിന്ന് സ്ഥാനാര്‍ഥികളെ തേടാന്‍ കോണ്‍ഗ്രസ്

Rahul Mamkootathil: 'നിയമസഭയിലേക്ക് വേണമെങ്കില്‍ വരട്ടെ'; കൈവിട്ട് പാര്‍ട്ടി നേതൃത്വം, പ്രതിഷേധങ്ങളെ ഭയന്ന് രാഹുല്‍ അവധിയിലേക്ക്?

അടുത്ത ലേഖനം
Show comments