Publish Date: Mon, 09 Nov 2020 (19:36 IST)
Updated Date: Mon, 09 Nov 2020 (19:39 IST)
ചാവക്കാട്: സ്വന്തം ഭാര്യയേയും പ്രായപൂര്‍ത്തി ആകാത്ത രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് മറ്റൊരാളുടെ ഭാര്യയേയും മൂന്നു കുട്ടികളെയും കൊണ്ട് മുങ്ങിയ വിരുതനെ പോലീസ് അറസ്‌റ് ചെയ്തു. തമിഴ്നാട് കൃഷ്ണഗിരി എം.ജി.ആര്‍ നഗര്‍ സ്വദേശി റിയാസ് (34 ) ആണ് അറസ്റ്റിലായത്.
ഭര്‍ത്താവിനെ കാണാനില്ലെന്നു റിയാസിന്റെ ഭാര്യ ചാവക്കാട് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ എടക്കഴിയൂര്‍ പഞ്ചവടി സ്വദേശിയായ യെ, അവരുടെ മൂന്നു കുട്ടികള്‍ എന്നിവരൊപ്പം തമിഴ്നാട്ടിലേക്ക് ഒളിച്ചോടിയത് എന്ന് കണ്ടെത്തിയത്.
ഇയാള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റിലായ പ്രതിയെ ചാവക്കാട് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.