Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചവറയില്‍ യുഡിഎഫ് പ്രചരണത്തിന് ആവേശകരമായ തുടക്കം

ചവറയില്‍ യുഡിഎഫ് പ്രചരണത്തിന് ആവേശകരമായ തുടക്കം

ശ്രീനു എസ്

, ചൊവ്വ, 9 മാര്‍ച്ച് 2021 (09:01 IST)
ചവറയില്‍ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി ഷിബു ബേബിജോണിന്റെ തെരഞ്ഞെടുപ്പ് പ്രചാരത്തിന് തുടക്കമായി. മുതിര്‍ന്ന ആര്‍എസ്പി നേതാവും ബേബിജോണിന്റെ സന്തത സഹചാരിയുമായിരുന്ന ചവറ വി.വാസുപിള്ളയെ സന്ദര്‍ശിച്ചതിനു ശേഷമായിരുന്നു പ്രചരണത്തിന് തുടക്കം കുറിച്ചത്. ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസ്സീസിന്റെ സാന്നിദ്ധ്യത്തില്‍ കെ.പി.സി.സി  സെക്രട്ടറി അഡ്വ:പി.ജര്‍മ്മിയാസ് സ്ഥാനാര്‍ത്ഥിയെ ഷാള്‍ അണിയിച്ചു. 
 
ചവറ പ്രൈവറ്റ് ബസ്റ്റാന്‍ഡ്, കൊറ്റന്‍കുളങ്ങര, നല്ലെഴുത്ത് മുക്ക് എന്നിവിടങ്ങളിലും തട്ടാശ്ശേരി കമ്പോളത്തിലുമായി വ്യാപരികള്‍, ഓട്ടോറിക്ഷാ തൊഴിലാളികള്‍, മത്സ്യ വ്യാപാരികള്‍ പൊതുജനങ്ങള്‍ എന്നിവരെ നേരിട്ട് കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശൂര്‍പൂരം പഴയപടി നടത്തിയില്ലെങ്കില്‍ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് സംഘാടകര്‍