Webdunia - Bharat's app for daily news and videos

Install App

ചവറ കൊലപാതക കേസിലെ പ്രതി കസ്റ്റഡിയില്‍

എ കെ ജെ അയ്യര്‍
ചൊവ്വ, 1 സെപ്‌റ്റംബര്‍ 2020 (18:07 IST)
തിരുവോണ ദിവസം രാവിലെ ചവറ അരിനല്ലൂര്‍ വിളയില്‍ തെക്കേതില്‍ രാജേന്ദ്രന്‍ പിള്ള എന്ന അറുപതുകാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് കസ്റ്റഡിയില്‍. തേവലക്കര ക്ഷേത്രത്തിലെ ആറാട്ടു കുളത്തിനടുത്തുള്ള തെങ്ങിന്‍ ചുവട്ടിലാണ് ക്ഷേത്ര ജീവനക്കാരനായ രാജേന്ദ്രന്‍ പിള്ളയെ ശരീരമാസകലം വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.
 
മൃതദേഹത്തിനടുത്ത് കിടന്നുറങ്ങിയ ആളെ നാട്ടുകാരാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ആളുമാറിയാണ് ഇയാളെ വെട്ടിക്കൊന്നതെന്ന് പിടിയിലായ മരം വെട്ടു തൊഴിലാളിയായ പ്രതി പൊലീസിന് മൊഴി നല്‍കി. തലേ ദിവസം പ്രതി മറ്റു രണ്ട് പേരുമായി വാക്കു തര്‍ക്കം ഉണ്ടായെന്നും ഇതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ ഇയാള്‍ വെട്ടുകത്തിയുമായി വീട്ടില്‍ നിന്നിറങ്ങിയതെന്നും പറയുന്നു.
 
എന്നാല്‍ മദ്യ ലഹരിയില്‍ ഇവരില്‍ ഒരാളുമായി രൂപസാദ്യശ്യമുള്ള രാജേന്ദ്രന്‍ പിള്ള മുന്നില്‍ വന്നപ്പോള്‍ വെട്ടിക്കൊല ചെയ്യുകയുമായിരുന്നു. പിന്നീട് പ്രതി അവിടെ കിടന്നു ഉറങ്ങിപോവുകയും ചെയ്തു. എങ്കിലും മറ്റു രണ്ട് പേര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൈബ്രിഡ് കഞ്ചാവ് കേസ്: ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി നടന്‍ ശ്രീനാഥ് ഭാസി പിന്‍വലിച്ചു

കേരള പോലീസിന്റെ ഡിഡാഡ് പദ്ധതി: ഡിജിറ്റല്‍ ചങ്ങലയില്‍നിന്നു രക്ഷപ്പെട്ടത് 775 കുട്ടികള്‍

ലോകത്തെവിടെ നിന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം; കെ സ്മാര്‍ട്ടില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 21344 വിവാഹങ്ങള്‍

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഗണഗീതവും വിപ്ലവഗാനവും ആലപിച്ച സംഭവം: കര്‍ശന നടപടിയെന്ന് ദേവസ്വം ബോര്‍ഡ്

തൃശൂര്‍ക്കാര്‍ക്ക് പറ്റിയ അബദ്ധം; സുരേഷ് ഗോപിയെ ട്രോളി ഗണേഷ് കുമാര്‍

അടുത്ത ലേഖനം
Show comments