ക്രിമിനല്‍ കേസ് പ്രതിയായ വീരപ്പന്‍ സനീഷ് എന്നയാളെ വെട്ടിക്കൊന്നു. വ്യാഴാഴ്ച അര്‍ദ്ധരാത്രിയാണ് തൃശൂര്‍ വേലൂര്‍ കൊടശ്ശേരിയില്‍ സനീഷ് കൊലചെയ്യപ്പെട്ടത്.
കൊലക്കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ള ഇസ്മായില്‍ എന്നയാളാണ് സനീഷിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പോലീസ് വെളിപ്പെടുത്തി. ഇരുവരും ചേര്‍ന്ന് മദ്യപിക്കുകയും തമ്മില്‍ തര്‍ക്കമുണ്ടായത് പിന്നീട് കൊലപാതകത്തിലേക്ക് മാറുകയുമായിരുന്നു. ഇസ്മായില്‍ ഒളിവിലാണ്. പോലീസ് ഊര്‍ജ്ജിതമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.