ദോഷമുണ്ട്, മരണം വരെ സംഭവിച്ചേക്കാം; സ്വര്‍ണം പൂജിക്കാനെന്ന വ്യാജേന 12 പവന്‍ തട്ടി; പ്രതിയായ സ്ത്രീയുടെ രേഖാചിത്രം പുറത്ത് !
കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
Publish Date: Tue, 13 Aug 2024 (10:38 IST)
Updated Date: Tue, 13 Aug 2024 (10:43 IST)
സ്വര്‍ണം പൂജിക്കാമെന്ന പേരില്‍ വീട്ടമ്മയെ കബളിപ്പിച്ച് 12 പവന്‍ തട്ടിയെടുത്തു. കോട്ടയം പുതുപ്പള്ളി ഇരവിനെല്ലൂരിലാണ് സംഭവം. തട്ടിപ്പ് നടത്തിയത് സ്ത്രീകളാണെന്നും കഴിഞ്ഞ ശനിയാഴ്ചയാണ് തട്ടിപ്പ് നടത്തിയതെന്നും പൊലീസ് പറഞ്ഞു. രണ്ട് സ്ത്രീകളാണ് തട്ടിപ്പ് സംഘത്തിലുള്ളത്. ഇതില്‍ ഒരു സ്ത്രീയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു.
കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുടുംബത്തില്‍ മരണം വരെ സംഭവിക്കാനുള്ള ദോഷം ഉണ്ടെന്നും അത് പ്രാര്‍ത്ഥിച്ചു മാറ്റാമെന്നും പറഞ്ഞാണ് പ്രതികള്‍ 12 പവന്‍ സ്വര്‍ണം തട്ടിയെടുത്തത്. രേഖാചിത്രത്തിനു സമാനമായ സ്ത്രീയെ കണ്ടാല്‍ അധികൃതരെ വിവരം അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
ബന്ധപ്പെടേണ്ട നമ്പര്‍: 9497987071 , 9497980326