Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൈബര്‍ തട്ടിപ്പിനെതിരെ ജാഗ്രത കാട്ടിയില്ലെങ്കില്‍ പണി കിട്ടും! പ്രവാസി വ്യവസായിക്ക് നഷ്ടമായത് 1.10 കോടി രൂപ

സൈബര്‍ തട്ടിപ്പിനെതിരെ ജാഗ്രത കാട്ടിയില്ലെങ്കില്‍ പണി കിട്ടും! പ്രവാസി വ്യവസായിക്ക് നഷ്ടമായത് 1.10 കോടി രൂപ

എ കെ ജെ അയ്യര്‍

, ഞായര്‍, 26 മെയ് 2024 (10:09 IST)
തൃശൂര്‍ : സൈബര്‍ തട്ടിപ്പിലൂടെ അന്തിക്കാട് സ്വദേശിയായ പ്രവാസി വ്യവസായിക്ക് 1.10 കോടി രൂപ നഷ്ടപ്പെട്ടതായി പരാതി. കഴിഞ്ഞ ഏപ്രില്‍ 18 മുതല്‍ മേയ് 7 വരെ പലപ്പോഴായാണ് ഇത്രയധികം തട്ടിപ്പ് നടന്നത്. ഇതിനിടയ്ക്ക് സംഭവം തട്ടിപ്പാണെന്നു കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പ്രവാസി വ്യവസായി പരാതിയില്‍ പറയുന്നത്.
 
കഴിഞ്ഞ ഏപ്രില്‍ 18ന് ടെലിക്കോം റെഗുലേറ്ററി അതോരിറ്റിയില്‍ നിന്നാണെന്നു പറഞ്ഞു വ്യവസായിയുടെ ഫോണിലേക്കു വന്ന കോള്‍ ആണ് തട്ടിപ്പിനു തുടക്കം കുറിച്ചത്. ഫോണില്‍ അശ്ലീല ചിത്രങള്‍ ഉണ്ടെന്നും അതിനാല്‍ ടെലഫോണ്‍ കണക്ഷന്‍ വിച്ഛേദിക്കും എന്നായിരുന്നു കോളില്‍ അറിയിച്ചത്. എന്നാല്‍ വ്യവസായി ഇത് നിഷേധിച്ചതോടെ ചില രേഖകള്‍ പരിശോധിക്കണമെന്നും കേസ് സി.ബി.ഐക്ക് വിട്ടുമെന്നും പറഞ്ഞു. 
 
എന്നാല്‍ ഏറെ കഴിഞ്ഞ് മുംബൈ സി.ബി.ഐ ഓഫീസില്‍ നിന്നാണെന്നു പറഞ്ഞു മറ്റൊരു കോള്‍ വന്നു. ആധാര്‍കാര്‍ഡിന്റ കോപ്പി വേണമെന്നും വ്യവസായിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഉണ്ടെന്നുമായിരുന്നു അതില്‍ പറഞ്ഞത്. ഉടന്‍ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നും അതിനു മുമ്പായി മാബൈല്‍ ഫോണില്‍ വീഡിയോ കോള്‍ സൗകര്യമുള്ള സോഫ്‌റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും ആവശ്യപ്പെട്ടു. ഇതിലെ വീഡിയോ കോളിലൂടെ ബന്ധപ്പെട്ട് വ്യവസായിയുടെ വീടും പരിസരങ്ങളും നിരീക്ഷിക്കുകയും ചെയ്തു. 
 
വിവരം ആരോടും പറയരുതെന്നു പറഞ്ഞ ശേഷം മറ്റൊരാള്‍ സ്വത്ത് വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. എന്നാല്‍ തന്റെ അക്കൗണ്ടില്‍ നിന്ന് പല തവണയായി പണം നഷ്ടപ്പെടുകയും മറ്റു വിവരങ്ങള്‍ ഒന്നും തന്നെ ലഭിക്കാതെ വരികയും ചെയ്തതോടെയാണ് ഇത് സൈബര്‍ തട്ടിപ്പാണെന്നു മനസിലാക്കിയത്. തുടര്‍ന്നാണ് സൈബര്‍ ക്രൈം പോര്‍ട്ടലില്‍ വരാതി നല്‍കിയത്. പോലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇല്ലുമിനാറ്റി പാട്ട് സഭാ വിശ്വാസങ്ങള്‍ക്ക് എതിരാണെന്ന് ബിഷപ്പ് ഡോ. ജോസഫ് കരിയില്‍