Webdunia - Bharat's app for daily news and videos

Install App

300 കോടിയിലേറെ തട്ടിപ്പ്: ഫാം ഫെഡ് ചെയർമാനും എം.ഡിയും അറസ്റ്റിൽ

എ.കെ.ജി അയ്യർ
തിങ്കള്‍, 26 മെയ് 2025 (15:11 IST)
തിരുവനന്തപുരം: നിരവധി പേരിൽ നിന്നായി മുന്നൂറ് കോടിയിലേറെ രൂപ തട്ടിച്ച കേസിൽ  ഫാം ഫെഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറും അറസ്റ്റിലായി. ദി ഫോർത്ത് ഓൺലൈൻ ചാനലിൻ്റെ ഉടമകൾ ഉടമകൾ കൂടിയാണിവർ. കവടിയാർ സ്വദേശിനിയായ നിക്ഷേപക നൽകിയ
 പരാതിയിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
 
 മാതൃകമ്പനിയായ ഫാം ഫെഡ് കമ്പനിയുടെ ചെയർമാൻ രാജേഷ് പിള്ള, മാനേജിംഗ് ഡയറക്ടർ അഖിൽ ഫ്രാൻസിസ് എന്നിവരെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.
 
 ഫാം ഫെഡിൻറെ പേരിൽ നടത്തിയ തട്ടിപ്പിൽ ഇവരുടെ ' അടുത്ത ബന്ധുക്കൾ ഉൾപ്പെടെ നാലു ഡയറക്ടർമാരും പ്രതികളാണ്.  ഫാം ഫെഡ്, വൻ തുക ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ . മൂന്നൂറ് കോടിയിലധികം രൂപ തട്ടിച്ചുവെന്നാണ് കേസ്.
 
ഫാം ഫെഡ്പന്ത്രണ്ടര ശതമാനം പലിശ വാഗ്ദാനം ചെയ്തായിരുന്നു നിക്ഷേപം സ്വീകരിച്ചത്. ആദ്യ രണ്ട് വർഷം വാഗ്ദാനം ചെയ്ത പണം നൽകിയെങ്കിലും പിന്നീട് മുടങ്ങി. ഇതോടെ പരാതിക്കാർ പൊലീസിനെ സമീപിച്ചത്. സംഗതി വഷളാകുമെന്ന ഘട്ടം വന്നതോടെ രണ്ട് മാസം മുമ്പ് പണം തിരികെ നൽകാമെന്ന് കമ്പനി വാഗ്ദാനം ചെയ്തു എങ്കിലും വാക്കു പാലിച്ചില്ല. നിക്ഷേപകർ ഒരാഴ്ച മുമ്പ് വീണ്ടും പൊലീസിനെ സമീപിച്ചു.  രാജേഷ് പിള്ളക്കും അഖിൽ ഫ്രാൻസിസിനും പുറമേ, ഡയറക്ടർമാരായ ധന്യ, ഷൈനി, പ്രിൻ‍സി ഫ്രാൻസിസ്, മഹാവിഷ്ണു എന്നിവരും കേസിൽ പ്രതികളാണ്. 
 
തമിഴ്നാട്ടിലെ ചെന്നൈയിലാണ് ഫാം ഫെഡിൻറെ കോർപറേറ്റ് ഓഫീസ്. കേരളത്തിൽ കമ്പനിക്ക് 16 ശാഖകളുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണം കാന്തത്തില്‍ ഒട്ടാറില്ല; ഒട്ടുകയാണെങ്കില്‍ പരിശുദ്ധിയില്ലെന്ന് അര്‍ഥം!

ഭാര്യയുമായി പിണങ്ങി 15 കാരിയുമായി ചാറ്റിങ്, വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു; വ്ലോ​ഗർ അറസ്റ്റില്‍

പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ചു; കടലുണ്ടിയിൽ വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം

ആറളം മേഖലയിൽ ഉരുൾ പൊട്ടിയതായി സംശയം; 50ലധികം വീടുകളിൽ വെള്ളം കയറി, പ്രദേശത്ത് മലവെള്ളപ്പാച്ചിൽ

Rain Alert: അതിതീവ്ര മഴ: ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്, കണ്ണൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു

അടുത്ത ലേഖനം
Show comments