Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷ് കീഴടങ്ങി

സ്‌നേഹത്തിന്റെ പേരില്‍ യുവതിയെ പ്രതി ചൂഷണം ചെയ്‌തെന്നും മാനസികവും ശാരീരികവും സാമ്പത്തികമായി ചൂഷണം ചെയ്‌തെന്നും ഹൈക്കോടതി പറഞ്ഞു.

Death of IB officer

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 26 മെയ് 2025 (12:55 IST)
തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥരുടെ മരണത്തില്‍ പ്രതി സുകാന്ത് സുരേഷ് കീഴടങ്ങി. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലാണ് സുകാന്ത് കീഴടങ്ങിയത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് പ്രതി കീഴടങ്ങിയത്. സ്‌നേഹത്തിന്റെ പേരില്‍ യുവതിയെ പ്രതി ചൂഷണം ചെയ്‌തെന്നും മാനസികവും ശാരീരികവും സാമ്പത്തികമായി ചൂഷണം ചെയ്‌തെന്നും ഹൈക്കോടതി പറഞ്ഞു.
 
കൂടാതെ ആത്മഹത്യ പ്രേരിപ്പിച്ചതിന് വാട്‌സ്ആപ്പ് ചാറ്റുകള്‍ തെളിവുണ്ടെന്നും കോടതി വ്യക്തമാക്കി. ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ ഒളിവിലായിരുന്നു സുകാന്ത്. പേട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബലാത്സംഗം കുറ്റമാണ് സുകാന്തിനെതിരെ ചുമത്തിയിട്ടുള്ളത്. സുകാന്ത് യുവതിയോട് ആത്മഹത്യ ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും മരിക്കുന്ന തീയതി ചോദിച്ച് നിരന്തരം ശല്യപ്പെടുത്തിയതായുമുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയില്‍ 36മണിക്കൂറിനുള്ളില്‍ തുര്‍ക്കിയിലേക്കുള്ള 60ശതമാനം വിസ അപേക്ഷകളും പിന്‍വലിച്ചതായി റിപ്പോര്‍ട്ട്