Webdunia - Bharat's app for daily news and videos

Install App

ജോലി വഗ്ദാന തട്ടിപ്പ്: യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ബുധന്‍, 1 മെയ് 2024 (17:13 IST)
എറണാകുളം : വിദേശത്ത് തൊഴിൽ വാഗ്ദാനം ചെയ്തു  ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിലായി. കുമളി റോസപ്പൂക്കണ്ടം ഹാറൂൺ മൻസിൽ ഫിറോസ്ഖാനെ(44)യാണ് കോയിപ്രം പൊലീസ് അറസ്റ്റുചെയ്തത്.
 
എറണാകുളം ജില്ലക്കാരനായ പുറമറ്റം അമരിയിൽ താമസിച്ചുവരുന്ന പി.ജെ.ആന്റണി സജുവിന്റെ പരാതിയിലാണ് പോലീസ് ഫിറോസ് ഖാനെ അറസ്റ്റ് ചെയ്തത്.
 
സിങ്കപ്പൂരിൽ തൊഴിൽ വിസ സംഘടിപ്പിച്ചു നൽകാമെന്നു പറഞ്ഞ് 2023 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ പലപ്പോഴായി 6,20,000 രൂപ ഫിറോസ്ഖാൻ കൈപ്പറ്റിയിരുന്നു എന്താണ് പരാതിയിൽ പറയുന്നത്. ആന്റണി സജുവിന്റെയും ഭാര്യയുടെയും അക്കൗണ്ടിൽനിന്ന് ഗൂഗിൾപേവഴിയാണ് പണം കൈമാറിയത്.
 
ജോലി ലഭിക്കാതായതോടെആന്റണി സജു പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ്  അന്വേഷണം തുടങ്ങിയതോടെ ഒളിവിൽപ്പോയ പ്രതിയെ കുമളിയിൽ നിന്നാണ് പിടികൂടിയത്.
 
അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. കോയിപ്രം എസ്.എച്ച്.ഒ. ജി.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐ. മുഹ്‌സിൻ മുഹമ്മദിനാണ് കേസിൻ്റെ തുടർ അന്വേഷണ ചുമത.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments