Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പ്: വനിതാ ഏജന്റിന് 18 വർഷ തടവ്

പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പ്: വനിതാ ഏജന്റിന് 18 വർഷ തടവ്

എ കെ ജെ അയ്യര്‍

, വ്യാഴം, 29 ഡിസം‌ബര്‍ 2022 (17:27 IST)
തിരുവനന്തപുരം : പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിൽ കോടതി പ്രതിയായ വനിതാ ഏജന്റിന് 18 വർഷ തടവ് വിധിച്ചു. പത്തനംതിട്ട കുളനട പോസ്റ്റ് ഓഫീസിൽ മഹിളാ ഏജന്റായിരുന്ന കുളനട സ്വദേശി പി.ജി.സരളകുമാരിയെയാണ് തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചത്.

1989 മുതൽ മഹിളാ ഏജന്റായി പ്രവർത്തിച്ചിരുന്ന ഇവർ 2000 മുതൽ 2005 വരെയുള്ള കാലയളവിൽ 34 നിക്ഷേപകരിൽ നിന്ന് നിക്ഷേപമായി സ്വീകരിച്ച 1.58 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. പത്തനംതിട്ട വിജിലൻസ് യൂണിറ്റ് രജിസ്റ്റർ ചെയ്ത ആറു കേസിൽ ഇവർ കുറ്റക്കാരി ആണെന്ന് കണ്ടെത്തിയതോടെ മൂന്നു വര്ഷം വീതം തടവും 6.25 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. എന്നാൽ ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയാവും.

പത്തനംതിട്ട മുൻ ഡി.വൈ.എസ്.പി സി.പി.ഗോപകുമാർ രജിസ്റ്റർ ചെയ്ത ആറു കേസികളിലാണ് ഇപ്പോൾ വിധി ഉണ്ടായത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആനന്ദ് അംബാനിയും രാധിക മെർച്ചൻ്റും വിവാഹിതരാകുന്നു