ചെങ്ങന്നൂരിൽ എൽ ഡി എഫ് മുന്നേറ്റം; കോൺഗ്രസ് സജി ചെറിയാന് വോട്ട് മറിച്ചെന്ന് ശ്രീധരൻപിള്ള

കോൺഗ്രസ് സി പി എമ്മിന് മറിച്ചുകൊടുത്തു: ശ്രീധരൻപിള്ള

Webdunia
വ്യാഴം, 31 മെയ് 2018 (09:34 IST)
കേരള രാഷ്ട്രീയം കാത്തിരുന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മുന്നേറുകയാണ്. മൂന്ന് മുന്നണികളെയും ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. യു ഡി എഫിന്റെ കോട്ടയായ മാന്നാറും പാണ്ടനാടും എൽ ഡി എഫിന്റെ സ്ഥാനാർത്ഥി സജി ചെറിയാൻ കീഴടക്കിയതിന്റെ അമ്പരപ്പിലാണ് കോൺഗ്രസ്. 
 
ഇരു പഞ്ചായത്തുകളിലും കോൺഗ്രസ് തങ്ങളുടെ വോട്ട് സജി ചെറിയാന് മറിച്ചുനൽകിയെന്ന് ബിജെപി സ്ഥാനാർത്ഥി പി എസ് ശ്രീധരൻ പിള്ള ആരോപിച്ചു. യു ഡി എഫിന്റെ ശക്തികേന്ദ്രങ്ങളിൽ സജി ചെറിയാൻ കുതിച്ചുമുന്നേറണമെങ്കിൽ കോൺഗ്രസ് അറിയാതെ ഒന്നും സംഭവിക്കില്ലെന്നാണ് ശ്രീധരൻപിള്ള പറയുന്നത്. 
 
മാന്നാർ പഞ്ചായത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി സജി ചെറിയാന് ലഭിച്ച വൻ മുന്നേറ്റം യു ഡി എഫിനെ ഞെട്ടിച്ചിരിക്കുകയാണ്. യു ഡി എഫിന്റെ ശക്തികേന്ദ്രങ്ങളിൽ കോൺഗ്രസിന് കാലിടറുന്ന കാഴ്ചയാണ് ഇത്തവണ കാണുന്നത്. 
 
യു ഡി എഫിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന മാന്നാറും പാണ്ടനാടും യുഡി‌എഫിനെ കൈവിട്ട കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. എൽ ഡി എഫിന്റെ അപ്രതീക്ഷിതമായ മുന്നേറ്റും അണികൾക്കിടയിലും ആവേശം പകർത്തുകയാണ്.  പ്രതീക്ഷിച്ചതിനേക്കാൾ വലിയ മുന്നേറ്റമാണ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ലഭിക്കുന്നത്.  
 
യു ഡി എഫിന്റെ ശക്തികേന്ദ്രമായ മണ്ഡലത്തിൽ എൽ ഡി എഫ് ആദ്യ ലീഡ് ഉയർത്തിയത് യു ഡി എഫിന് ക്ഷീണമായിരിക്കുകയാണെന്ന് വ്യക്തം. പതിമൂന്ന് റൗണ്ടുകളിൽ വോട്ടെണ്ണൽ പൂർത്തിയാകും. ചെങ്ങന്നൂരിന്റെ നായകൻ ആരാണെന്ന് പത്തരയോടെ അറിയാനാകും. 12 മണിയോടെ പൂർണ്ണ ഫലവും ലഭ്യമാകും.
 
മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മുന്നണി സ്ഥാനാര്‍ഥികളായ ഡി. വിജയകുമാറും സജി ചെറിയാനും പി.എസ്. ശ്രീധരന്‍പിള്ളയും.
 
പതിനാല് മേശകളിലായാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്. 42 ഉദ്യോഗസ്ഥരാണ് ഒരേസമയം വോട്ടെണ്ണലിൽ ഉണ്ടായിരിക്കുക. പോസ്‌റ്റൽ ബാലറ്റ് എണ്ണാൻ പ്രത്യേക മേശ സജ്ജീകരിക്കും. രാവിലെ ആറിന് തന്നെ ഉദ്യോഗസ്ഥർ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെത്തി ക്രമീകരണങ്ങൾ ആരംഭിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദം: 21 മുതല്‍ 23 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യത

താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരണപ്പെട്ടു; ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കള്‍

Kerala Weather: റെഡ് അലര്‍ട്ട്, ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധി

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു ജീവന്‍ കൂടി നഷ്ടപ്പെട്ടു; മരണപ്പെട്ടത് തിരുവനന്തപുരം സ്വദേശിനി

ട്രെയിനുകളിലെ ആക്രമണം: 'പോര്‍ബന്തര്‍ എക്‌സ്പ്രസ് പാഞ്ഞുവന്നത് മാത്രമേ എനിക്ക് ഓര്‍മ്മയുള്ളു, എന്റെ കൈകള്‍ നിറയെ രക്തം'

അടുത്ത ലേഖനം
Show comments