Select Your Language

Notifications

webdunia
webdunia
webdunia
webdunia

തോൽ‌വി സമ്മതിച്ച് വിജയകുമാർ, ബിജെപി സജി ചെറിയാന് വോട്ടുകൾ മറിച്ചുവെന്ന് കോൺഗ്രസ്

ഇനി മുന്നിൽ തോൽ‌വി മാത്രം?

ബിജെപി
, വ്യാഴം, 31 മെയ് 2018 (10:21 IST)
കേരള രാഷ്ട്രീയം കാത്തിരുന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരുകയാണ്. കോൺഗ്രസിനെ തോല്പിക്കാൻ യു ഡി എഫും ബിജെപിയും ഒന്നിച്ചെന്ന ആരോപണവുമായി യു ഡി എസ് സ്ഥാനാർത്ഥി ഡി വിജയകുമാർ.
 
കോൺഗ്രസിന് വീഴ്ച് പറ്റിയെന്നും വീഴ്ചയ്ക്ക് പിന്നെ കാരണം പാർട്ടി ആലോചിക്കണമെന്നും തോൽ‌വി സമ്മതിച്ച് വിജയകുമാർ പ്രതികരിച്ചു. യു ഡി എഫിന്റെ കോട്ടയായ മാന്നാറും പാണ്ടനാടും ചെങ്ങന്നൂരും എൽ ഡി എഫിന്റെ സ്ഥാനാർത്ഥി സജി ചെറിയാൻ കീഴടക്കിയതിന്റെ അമ്പരപ്പിലാണ് കോൺഗ്രസ്. 
 
അതേസമയം, ഇരു പഞ്ചായത്തുകളിലും കോൺഗ്രസ് തങ്ങളുടെ വോട്ട് സജി ചെറിയാന് മറിച്ചുനൽകിയെന്ന് ബിജെപി സ്ഥാനാർത്ഥി പി എസ് ശ്രീധരൻ പിള്ളയും ആരോപിച്ചു. യു ഡി എഫിന്റെ ശക്തികേന്ദ്രങ്ങളിൽ സജി ചെറിയാൻ കുതിച്ചുമുന്നേറണമെങ്കിൽ കോൺഗ്രസ് അറിയാതെ ഒന്നും സംഭവിക്കില്ലെന്നാണ് ശ്രീധരൻപിള്ള പറയുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചുവന്ന് തുടുത്ത് ചെങ്ങന്നൂർ, വമ്പൻ ട്വിസ്റ്റ്! - പ്രതീക്ഷകൾ അവസാനിച്ച് തളർന്ന് കൊൺഗ്രസ്