Select Your Language

Notifications

webdunia
webdunia
webdunia
webdunia

തച്ചങ്കരിക്കെന്താ കൊമ്പുണ്ടോ?: പിറന്നാള്‍ ആഘോഷിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി ചെന്നിത്തല

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിക്കതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല.

thiruvananthapuram
തിരുവനന്തപുരം , വ്യാഴം, 11 ഓഗസ്റ്റ് 2016 (13:29 IST)
ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിക്കതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല. തച്ചങ്കരിയുടെ ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് ആര്‍ടി ഓഫിസുകളില്‍ മധുരം വിതരണം ചെയ്തതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
 
ടോമിന്‍ ജെ തച്ചങ്കരിക്ക് കൊമ്പുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. തച്ചങ്കരിയുമായുളള യുദ്ധത്തില്‍ ഗതാഗതമന്ത്രിക്ക് പരാജയം മാത്രമാണ് സംഭവിക്കുന്നത്. അതുപോലെ എക്‌സൈസ് കമ്മീഷണറായ ഋഷിരാജ് സിങ്ങാണ് എക്‌സൈസ് വകുപ്പ് ഭരിക്കുന്നത് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഒന്നും അറിയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
 
ഉദ്യോഗസ്ഥരെ നിലക്ക് നിര്‍ത്താന്‍ അറിയാത്ത മന്ത്രിമാരാണ് ഇടത് സര്‍ക്കാരിലുള്ളത്. കേരളത്തെ ഒരു തിരുട്ട് ഗ്രാമമാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. അതേസമയം തച്ചങ്കരിയുടെ ജന്മദിനം ആഘോഷിച്ചത് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിക്ക് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രേമം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍